അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സെക്കോയ ദേശീയോദ്യാനം (ഇംഗ്ലീഷ്: Sequoia National Park). 1890 സെപ്റ്റംബർ 25നാണ് ഇത് സ്ഥാപിതമായത്. 404,064 acres (631.35 sq mi; 163,518.90 ha; 1,635.19 km2) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി. കിംഗ്സ് കാന്യൺ ദേശീയോദ്യാനത്തിന്റെ തുടർച്ചയെന്നോണം അതിന്റെ തെക്കുഭാഗത്തായാണ് സെക്കോയ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
ജയന്റ് സെക്കോയ മരങ്ങൾക്ക് പ്രശസ്തമാണ് ഈ ദേശീയോദ്യാനം. ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ ഈ ദേശീയോദ്യാനത്തിലാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പത്ത് മരങ്ങളിൽ അഞ്ചും ഉൾപ്പെടുന്ന ജയന്റ് വനപ്രദേശത്താണ് ജനറൽ ഷെർമാൻ വൃക്ഷം വളരുന്നത്.