സ്പെയിനിലെ അൻഡലുസിയയിലെ രാജകീയ കൊട്ടാരമാണ് അൽകസാർ ഓഫ് സെവില്ലെ(സ്പാനിഷ്: റിയാലെസ് അൽകസാറെസ് ഡെ സെവില്ലെ അഥവാ റോയൽ അൽകസാർസ് ഓഫ് സെവില്ലെ). ഇതിന്റെ നിർമ്മാണം തുടങ്ങിയത് മൂറിഷ് മുസ്ലീം രാജാക്കന്മാരാണ്. സ്പെയിനിലെ ഏറ്റവും ഭംഗിയേറിയ മന്ദിരങ്ങളിലൊന്നാണിത്. ലിബേറിയൻ പെനിസുലയിൽ കാണപ്പെടുന്ന മുഡെജാർ വാസ്തുകലയുടെ ഉത്തമോദാഹരണമാണ് ഈ കൊട്ടാരം. അൽകസാറിന്റെ മുകൾ നിലകൾ ഇപ്പോഴും രാജകീയ കുടുംബം ഉപയോഗിക്കുന്നു. പാർടിമോണിയോ നാസിയോണൽ ആണ് ഇത് പരിപാലിക്കുന്നത്. ഇപ്പോഴും ഉപയോഗത്തിലുള്ള യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ കൊട്ടാരങ്ങളിലൊന്നാണിത്. സെവില്ലെ കത്തീഡ്രല്ലും ജെനറൽ ആർക്കേവ് ഓഫ് ഇൻഡിസും ഈകൊട്ടാരവും കൂടി 1987 ൽ യുനെസ്കോ ഇത് ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.