ഏതൻസിലെ അക്രോപോളിസ്

ഏതൻസിലെ ഒരു മലമുകളിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടനഗരമാണ്(അക്രോപോളിസ്) ഏതൻസിലെ അക്രോപോളിസ്(ഗ്രീൿ: Ακρόπολη Αθηνών; ഇംഗ്ലീഷ്:Acropolis of Athens). ചരിത്രപരമായും വാസ്തുവിദ്യാ പരമായും വളരെയധികം പ്രാധാന്യമുള്ള നിർമിതികൾ ഇവിടെയുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തമായത് അഥീന ദേവിയുടെ ക്ഷേത്രമായ പാർഥിനോൺ ആണ്. അക്രോൺ, പൊളിസ് എന്നീ രണ്ട് ഗ്രീക് പദങ്ങളിൽ നിന്നാണ് അക്രോപോളിസ് എന്ന നാമം ഉണ്ടായത്. അകോൺ എന്നാൽ വക്ക് അല്ലെങ്കിൽ അതിർ എന്നാണ് അർഥം. പൊളിസ് എന്നാൽ നഗരവും. നിരവ്ധി അക്രോപോളിസുകൾ ഗ്രീസിലുണ്ട്. എന്നാൽ ഇവയിലെല്ലാത്തിനും മുന്നിൽനിൽക്കുന്നത് ഏതൻസിലെ അക്രോപൊളിസാണ്.

ബി.സി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പെരിക്ലിസ്(Pericles,c. 495 – 429 BC) എന്നയാളാണ് അക്രോപോളിസിലെ നിരവധി കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ ഏകോപിപിച്ചത്. ക്രിസ്തു വർഷം 1687-ൽ വെനീഷ്യരുടെ ആക്രമണത്തിൽ ഇവിടത്തെ പാർഥിനോണും മറ്റു ചില മന്ദിരങ്ങൾക്കും ക്ഷതം സംഭവിച്ചിരുന്നു.

ചരിത്രം

ആദ്യകാല അധിവാസകേന്ദ്രങ്ങൾ

ആധുനിക ഏതൻസ് നഗരത്തിൽ, സമുദ്രനിരപ്പിൽനിന്നും 150മീറ്റർ(490 അടി) ഉയരത്തിൽ ഒരു കുന്നിൻ മുകളിലാണ് അക്രോപോളിസ് സ്ഥിതിചെയ്യുന്നത്. 3 ഹെക്ടറോളം(7.4 acres) വിസ്തൃതമാണ് ഈ കോട്ട നഗരം. ആദ്യത്തെ അഥിന്നിയൻ രാജാവായിരുന്ന സെക്രോപസുമായി ബന്ധപ്പെടുത്തി സെക്രോപിയ(Cecropia) എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. നവീനശിലായുഗത്തിന്റെ ആരംഭം മുതൽക്കെ അറ്റിക്ക പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി കണക്കാക്കുന്നു.

ഹെല്ലെനിസ്റ്റിൿ, റോമൻ നാളുകൾ

ഹെല്ലെനിസ്റ്റിൿ, റോമൻ കാലഘട്ടങ്ങളിൽ അക്രോപൊളിസ് പ്രദേശത്തെ നിരവധി മന്ദിരങ്ങളുടെ അറ്റകുറ്റപണികൾ നടന്നിരുന്നു. വിദേശനാടുകളിലെ രാജാക്കന്മാർക്കായുള്ള സ്മാരകങ്ങളും ഈ കാലഘട്ടത്തിൽ നിർമ്മിക്കുകയുണ്ടായി. അവയിൽ ഒന്നാണ് അത്താലിദ് രാജവംശത്തിലെ രാജാക്കന്മാരുടെ സ്മാരകങ്ങൾ.

പുരാവസ്തു ശേഷിപ്പുകൾ

അക്രോപോളിസിലെ നിരവധി നിർമിതികൾ മണ്ണടിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇന്ന് വളരെ കുറച്ചു മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. പ്രൊപിലേ എന്ന കവാടമാണ് അക്രോപോളിസിലെക്കുള്ള പ്രവേശന മാർഗ്ഗം. ഈ കവാടത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ടെംബിൾ ഓഫ് അഥീന നൈക്കി. അക്രോപൊളിസിന്റെ ഒരു വക്കിലായി പാർഥിനോൺ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. അഥീന പാർഥനോസ് എന്ന ദേവതയുടെ ക്ഷേത്രമാണ് ഇത്. പാർഥിനോണ് വടക്ക് സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഇറെക്തിയം. യുവതികളുടെ ശില്പങ്ങളും അതേസമയം തൂണുകളുമായ കാര്യാറ്റിഡുകൾ ഈ ക്ഷേത്രത്തിലാണ് ഉള്ളത്. തിയറ്റർ ഒഫ് ഡയോണിസസിന്റെ അവശേഷിപ്പുകളും അക്രോപൊളിസിൽ കാണാം.

രൂപരേഖ

അക്രോപൊളിസിൽ പ്രധാന നിർമിതികളുടെ സ്ഥാനം കാണിക്കുന്ന ഒരു രൂപരേഖയാണ് ഇത്: <imagemap> Image:AcropolisatathensSitePlan.png|right|600px|alt=Site plan of the Acropolis at Athens poly 332 198 447 158 468 217 352 254 പാർഥിനോൺ poly 305 130 374 115 385 146 314 167 അഥീനാ ദേവിയുടെ പഴയ ക്ഷേത്രം poly 346 116 389 108 375 71 334 82 ഇറെക്തിയം poly 248 137 266 160 252 168 243 151 Statue of Athena Promachos poly 104 164 193 115 225 200 158 224 പ്രൊപിലെ poly 132 223 152 226 150 257 136 255 അഥീന നൈക്കിയുടെ ക്ഷേത്രം poly 168 256 193 261 188 278 166 277 Eleusinion poly 191 213 258 199 245 259 185 246 Sanctuary of Artemis Brauronia or Brauroneion poly 248 260 315 276 321 245 255 231 Chalkotheke poly 322 78 337 97 343 111 310 122 304 108 Pandroseion poly 258 81 281 73 288 96 266 102 Arrephorion poly 402 102 428 100 435 120 408 127 അഥീന പൊളിയാസിന്റെ അൾത്താര poly 462 120 500 96 540 96 533 136 506 146 464 149 Sanctuary of Zeus Polieus poly 574 155 641 184 628 212 564 183 Sanctuary of Pandion poly 26 384 56 336 88 314 129 313 160 337 174 370 175 399 139 416 72 417 25 402 Odeon of Herodes Atticus poly 182 381 462 384 460 419 179 415 Stoa of Eumenes poly 395 325 469 309 478 356 406 372 Sanctuary of Asclepius or Asclepieion poly 484 397 492 356 516 323 555 297 596 293 642 300 670 311 650 345 683 389 540 457 തിയറ്റർ ഓഫ് ഡിയോണിസസ് എല്യുതെറിയസ് poly 655 343 738 276 807 356 722 425 ഒഡിയോൺ ഓഫ് പെരിക്ലിസ് poly 564 460 678 414 684 442 627 505 586 515 ഡിയോണിസസ് തിയറ്റർ poly 300 32 332 42 323 67 296 64 അഗ്ലുവേറിയോൺ </imagemap>

  1. പാർഥിനോൺ
  2. അഥീനാ ദേവിയുടെ പഴയ ക്ഷേത്രം
  3. ഇറെക്തിയം
  4. Statue of Athena Promachos
  5. Propylaea
  6. അഥീന നൈക്കിയുടെ ക്ഷേത്രം
  7. Eleusinion
  8. Sanctuary of Artemis Brauronia or Brauroneion
  9. Chalkotheke
  10. Pandroseion
  11. Arrephorion
  12. അഥീന പൊളിയാസിന്റെ അൾത്താര
  13. Sanctuary of Zeus Polieus
  14. Sanctuary of Pandion
  15. Odeon of Herodes Atticus
  16. Stoa of Eumenes
  17. Sanctuary of Asclepius or Asclepieion
  18. തിയറ്റർ ഓഫ് ഡിയോണിസസ് എല്യുതെറിയസ്
  19. ഒഡിയോൺ ഓഫ് പെരിക്ലിസ്
  20. ഡിയോണിസസ് തിയറ്റർ
  21. അഗ്ലുവേറിയോൺ

അക്രോപോളിസ് പുനഃരുദ്ധാരണ പദ്ധതി

1975-ലാണ് അക്രോപോളിസ് പുനഃരുദ്ധാരണ പദ്ധതി ആരംഭിച്ചത്. കാലപ്പഴക്കം, മലിനീകരണം, യുദ്ധങ്ങൾ, പ്രകൃതിക്ഷോപങ്ങൾ തുടങ്ങിയവ അക്രോപോളിസിൽ സൃഷ്ടിച്ച തേയ്‌മാനങ്ങളും ബലക്ഷയവും ഇല്ലാതാക്കി പഴയ അവസ്ഥ വീണ്ടെടുക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. കെട്ടിടങ്ങളുടെ ഛിന്നഭിന്നമായ ഭാഗങ്ങൾ കണ്ടെടുക്കുകയും അവ യഥാസ്ഥാനത്ത് ക്രമീകരിക്കുകയും ചെയ്തു. കൂടാതെ എന്നത്തേക്കുമായി ഇല്ലാതായ ഭാഗങ്ങൾ പുനഃസൃഷ്ടിക്കുകയും ചെയ്തു. മൗണ്ട് പെന്റെലിയിൽനിന്നും അക്രോപോളിസിലേതിന് സ്മാനമായ മാർബിളുകൽ കൊണ്ടുവന്നും ഇത്തരം നിർമ്മാണപ്രവർത്തനങ്ങൾ നടന്നിരുന്നു. ആധുനിക കാലത്തത്തെ സാങ്കേതിക വിദ്യകളും, പുരാതനകാലത്ത നിർമ്മാണരീതികളെകുറിച്ചുള്ള ഗഹനമായ പഠനവും ഇതിനു പിന്നിലുണ്ടായിരുന്നു.

വെനീഷ്യരുടെ ബോംബാക്രമണത്തിൽ ഭൂരിഭാഗവും തകർക്കപ്പെട്ട പാർഥിനോൺ ക്ഷേത്രത്തിലെ തൂൺനിരകൾ ഒട്ടുമിക്കതും പുനഃസ്ഥാപിക്കപ്പെട്ടു. അസ്ഥാനങ്ങളിലായിരുന്നവ യഥാസ്ഥാനങ്ങളിലേക്ക് മാറ്റി. പ്രൊപിലെയുടെ മേൽക്കൂരയും തറയും ഭാഗികമായി പൂർവ്വസ്ഥിതിയിലെത്തിച്ചു. പുതിയ മാർബ്ബിൾ ശിലകൾ ഇതിന് ആവശ്യമായി വന്നിരുന്നു.

സാംസ്കാരിക പ്രാധാന്യം

ഓരോ നാലു വർഷം കൂടുമ്പോഴും പാൻഅഥീനിയന്മാർ പാനഥീനിയെ എന്ന ആഘോഷം സംഘടിപ്പിച്ച് വന്നിരുന്നു. പുരാതന ഒളിമ്പിക് മത്സരങ്ങൾക്ക് സ്മാനമായിരുന്നു ഇത്. ഈ അഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽനിന്നും ആരംഭിക്കുന്ന ഒരു ഘോഷയാത്ര അക്രോപൊളിസിൽ വന്ന് സമാപിച്ചിരുന്നു.

പൗരാണിക ഗ്രീസിന്റെ പ്രതീകമായാണ് പാർഥിനോൺ ക്ഷേത്രത്തെ കണക്കാക്കുന്നത്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Costas Lazarides
20 December 2016
Try a weekday with clear weather to enjoy the great views. Your senses will be eternally grateful and you will commit the visit to memory for the rest of your life! Stop reading and book your ticket!
OnFeature Team
28 November 2016
The place where civilization was born, one of the 7 wonders, overlooking one of the most ancient cities in the world, stands one of the most must seen places in Athens.
Visit Greece
15 September 2011
The Acropolis of Athens! The greatest and finest sanctuary of ancient Athens. The imposing Parthenon is the most magnificent creation of Athenian democracy at the height of its power.
Μαρίνα Θεανώ Κάτσαρη
The greatest masterpiece of classical Greek art can be seen as symbolizing the idea of world heritage.When words can't describe the beauty. #lifetime_experience
Mark B
17 June 2023
A bucket list must see. The entire Acropolis offers so much history and not just about the Parthenon structure. Various temples on other buildings are on top as well.Bring some water as it can get hot
Guido Gybels
8 February 2016
One of the most amazing sites in the world. Often overlooked nearby are the south flank of the Acropolis (separate entrance) and the nearby Pnyx hill where democracy was born.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Grecotel Pallas Athena

ആരംഭിക്കുന്നു $180

Athens Tiare Hotel

ആരംഭിക്കുന്നു $171

Alassia Hotel

ആരംഭിക്കുന്നു $58

Claridge Hotel

ആരംഭിക്കുന്നു $44

Elikon

ആരംഭിക്കുന്നു $35

Ares Athens Hotel

ആരംഭിക്കുന്നു $62

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പാര്‍ഥിനോണ്‍ ക്ഷേത്രം

പ്രാചീന ഗ്രീസിലെ നഗരരാഷ്ട്രമായിരുന്ന ഏതന്‍സിലെ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
അക്രോപൊളീസ്

പ്രാചീന ഗ്രീക്കുനഗരങ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Temple of Athena Nike

Nike means 'victory' in Greek, and Athena was worshiped in this form,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Theatre of Dionysus

The Theatre of Dionysus was a major open-air theatre in Athens, built

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Odeon of Herodes Atticus

The Odeon of Herodes Atticus is a stone theatre structure located on

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tower of the Winds

The Tower of the Winds, also called horologion (timepiece), is an

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Choragic Monument of Lysicrates

The Choragic Monument of Lysicrates near the Acropolis of Athens was

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Areopagus

The Areopagus or Areios Pagos (Greek: Άρειος Πάγος) is the 'Rock of A

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മാച്ചു പിക്‌ച്ചു

കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പേർസെപൊലിസ്

പേർസെപൊലിസ് ( പഴയ പേർഷ്യൻ Pārśa പുതിയ പേർഷ്യൻ تخت جمشيد Takht-e Ja

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ക്വെബ്രാഡ ഡി ഹുമാഹ്വാക്ക

ക്വെബ്രാഡ ഡി ഹുമാഹ്വാക്ക, വടക്കുപടിഞ്ഞാറൻ അർജന്റീനയിലെ ജൂജുയ് പ്രവിശ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Pompeii

Pompeii was an ancient Roman town-city near modern Naples, in the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പാര്‍ഥിനോണ്‍ ക്ഷേത്രം

പ്രാചീന ഗ്രീസിലെ നഗരരാഷ്ട്രമായിരുന്ന ഏതന്‍സിലെ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക