അങ്കോര്‍ വാട്ട്

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോര്‍ വാട്ട്. കമ്പോഡിയയിലെ അങ്കോര്‍ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം വിഷ്ണുവിന്റെ ക്ഷേത്രമായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.

ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയില്‍ പ്രധാന വിനോദ ആകര്‍ഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയില്‍ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.. നഗരം എന്ന വാക്കിന്റെ കമ്പോഡിയന്‍ ഭേദമായ അങ്കോര്‍ എന്ന പദവും ഖെമര്‍ കാലഘട്ടത്തില്‍ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേര്‍ന്നാണ് അങ്കോര്‍ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്.

ചരിത്രം

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സൂര്യവര്‍മ്മന്‍ രണ്ടാമന്‍ എന്ന ഖെമര്‍ രാജാവിന്റെ കാലത്താണ് ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നു കരുതപ്പെടുന്നു. വിയറ്റ്നാമില്‍നിന്നും തുടങ്ങി ചൈനയുടെ ഭാഗങ്ങളടക്കം ബംഗാള്‍ ഉള്‍ക്കടല്‍ വരെ പരന്നു കിടന്നിരുന്ന വമ്പന്‍ സാമ്രാജ്യമായിരുന്നു ഖെമര്‍ രാജവംശത്തിന്റേത്. ക്ഷേത്രത്തിന്റെ പുരാതന നാമം വരാഹ വിഷ്ണുലോകം എന്നായിരുന്നു എന്നും കരുതപ്പെടുന്നു. എന്നിരുന്നാലും ഇക്കാര്യത്തെ കുറിച്ച് കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. ആ പ്രവര്‍ത്തനങ്ങള്‍ രാജാവിന്റെ മരണത്തോടെ അവസാനിച്ചു എന്നു കരുതുന്നു. പിന്നീട് ഖെമറുകളുടെ ശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവര്‍മ്മന്‍ ഏഴാമന്‍ പ്രദേശം കീഴടക്കുകയും ക്ഷേത്രത്തിന്റെ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തെന്നു കരുതപ്പെടുന്നു.

പതിനാലാം നൂറ്റാണ്ടിന്റെ ഒടുവില്‍ ക്ഷേത്രം തേര്‍വാദ ബുദ്ധക്ഷേത്രമായി മാറി. 16 ആം നൂറ്റാണ്ടോടെ ക്ഷേത്രം മിക്കവാറും ഉപേക്ഷിക്കപ്പെട്ട നിലയിലായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. വലിയ വനത്തിന്റെ നടുവില്‍ ഒറ്റപ്പെട്ട നിലയില്‍ ഉണ്ടായിരുന്ന ക്ഷേത്രം ചിലപ്പോള്‍ അലഞ്ഞുതിരിയുന്ന ബുദ്ധസന്യാസിമാരുടെ കണ്ണില്‍ പെട്ടെങ്കിലും അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഉണ്ടായ അജ്ഞത അവരില്‍ ക്ഷേത്രത്തെക്കുറിച്ച് ഇതിഹാസസമാനമായ കഥകള്‍ ഉണ്ടാകാന്‍ കാരണമായി. പിന്നീട് നഷ്ടപ്പെട്ടുപോയ ക്ഷേത്രനഗരത്തെക്കുറിച്ച് ചില യൂറോപ്യന്മാരറിയുകയും തുടര്‍ന്നുണ്ടായ തിരച്ചിലില്‍ ഫ്രെഞ്ചുകാരനായ ഹെന്‍‌റി മൌഹത് 1860-ല്‍ ക്ഷേത്രത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് 20ആം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഫ്രഞ്ചുകാര്‍ ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയും അത് കൃത്യമായി നടപ്പക്കുകയും ചെയ്തു. പുനരുദ്ധാരണം ഇന്നും തുടരുന്നുണ്ട്.

രൂപകല്പന

കമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് എന്ന പട്ടണത്തിനു 5.5 കി.മീ. വടക്കുമാറിയാണ് അങ്കോര്‍ വാട്ട് സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയിലെ ഏറ്റവും പഴയ ഒരു കൂട്ടം കെട്ടിടങ്ങള്‍ ഈ പ്രദേശത്താണ്.

ഒരു കോട്ട പോലെയാണ് ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റര്‍ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളില്‍ 5 മീറ്റര്‍ ഉയരമുള്ളതും ഏകദേശം ഒരു മീറ്റര്‍ വീതിയുള്ളതുമായ മതില്‍ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങള്‍ വഴി മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശനം സാധിക്കുകയുള്ളു. പാലങ്ങള്‍ക്ക് സമീപമായി ഗോപുരങ്ങളുണ്ട്. ഈ ഗോപുരങ്ങള്‍ ക്ഷേത്രത്തെ അനുകരിച്ച് ഉണ്ടാക്കിയവയാണ്. ശത്രുക്കള്‍ ഗോപുരത്തേ ക്ഷേത്രമായി തെറ്റിദ്ധരിച്ച് ആക്രമിക്കാന്‍ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ടാണിങ്ങനെ സൃഷ്ടിച്ചത് എന്നാണ് ശാസ്ത്രാഭിപ്രായം. ഏതായാലും പടിഞ്ഞാറുഭാഗത്തെ ഗോപുരങ്ങള്‍ തകര്‍ന്ന നിലയിലാണ്. മതില്‍ 203 ഏക്കര്‍ സ്ഥലത്തെ സംരക്ഷിക്കുന്നു.

തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തില്‍ ഉണ്ട്. ഹൈന്ദവ വിശ്വാസത്തിലെ മഹാമേരു എന്ന പര്‍വ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് ഹൈന്ദവക്ഷേത്രങ്ങളധികവും കിഴക്കോട്ട് ദര്‍ശനമായി ഇരിക്കുമ്പോള്‍ അങ്കോര്‍ വാട്ട് പടിഞ്ഞാറോട്ട് ദര്‍ശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാവിഷ്ണു പടിഞ്ഞാറാണ് എന്ന വിശ്വാസം കൊണ്ടാണിതെന്നു കരുതുന്നു. കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്‍ക്കഷണങ്ങളെ കൂട്ടിനിര്‍ത്താനുപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതുന്നു. ക്ഷേത്രത്തിനു ചുറ്റും ഏറെ കൊത്തുപണികള്‍ നടത്തിയിട്ടുണ്ട്. ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങള്‍ ഇവയില്‍ കാണാന്‍ കഴിയും. കൊത്തുപണികളില്‍ രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം ഉള്‍പ്പെട്ടിരിക്കുന്നു.

നിഗൂഢതകള്‍

ശാസ്ത്രത്തിനു പിടികിട്ടാത്ത ചില പ്രത്യേകതകളെങ്കിലും അങ്കോര്‍ വാട്ട് ക്ഷേത്രസമുച്ചയത്തിനുണ്ടെന്നു ചിലരെങ്കിലും കരുതുന്നു. അവ താഴെ പറയുന്നവയാണ്. ക്രിസ്തുവിനു മുമ്പ് 10,500 ലെ വസന്തവിഷുവത്തില്‍ ദൃശ്യമായിരുന്ന ആകാശത്തിന്റെ അതേ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിലൊന്നായ നോം ബാക്കെങ്ങിന്റെ (Phnom Bakheng) ചുറ്റും 108 ഗോപുരങ്ങളുണ്ട്. ഹിന്ദു - ബുദ്ധ വിശ്വാസങ്ങളില്‍ 108 എന്ന എണ്ണത്തിനു (72+36, 36=72/2) പ്രത്യേകതകളുണ്ട്. 72 എന്ന സംഖ്യ ഭൂമിയുടെ അച്ചുതണ്ടിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ 25,920 വര്‍ഷത്തിലും ഭൂമിയുടെ സ്ഥാനം നക്ഷത്രരാശികളെ അപേക്ഷിച്ചു മാറും എന്നു കരുതുന്നു. അതായത് ഓരോ എഴുപത്തിരണ്ട് വര്‍ഷത്തിലും ഒരു ഡിഗ്രി വീതം. ഗിസയിലെ പിരമിഡില്‍ നിന്നും 72° കിഴക്കുമാറിയാണ് അങ്കോര്‍ വാട്ട് സ്ഥിതി ചെയ്യുന്നതെന്നും സ്മരണീയമാണ്. ക്ഷേത്രങ്ങളായ ബാക്കോന്റ്, പ്രാഹ് കോ, പ്രേ മോണ്‍ലി, എന്നിവ ക്രിസ്തുവിനു മുമ്പ് 10,500-ലെ വസന്തവിഷുവത്തിന്റന്ന് കൊറോണ ബൊറിയാലിസ് എന്ന മൂന്നു നക്ഷത്രങ്ങള്‍ ദൃശ്യമായിരുന്ന വിധത്തിലാണെന്നു കരുതുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ കാലഘട്ടത്തില്‍ ഈ നക്ഷത്രങ്ങളെ പ്രദേശത്തുനിന്നും വീക്ഷിക്കാന്‍ കഴിയില്ലായിരുന്നു എന്നത് കൌതുകകരമാണ്.

ഇന്ന്

ലോക പൈതൃക പ്രദേശം (World Heritage Site) എന്ന നിര്‍വ്വചനത്തില്‍ അങ്കോര്‍ വാട്ട് 1992 മുതല്‍ ഉള്‍പ്പെട്ടിരിക്കുന്നു. അങ്ങിനെ ലഭിക്കുന്ന പണം ക്ഷേത്രം കേടുപാടുകള്‍ തീര്‍ത്ത് പരിരക്ഷിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ജെര്‍മന്‍ അപ്സര സംരക്ഷണ പദ്ധതി (German Apsara Conservation Project - GACP) പ്രകാരവും ക്ഷേത്രം പുനരുദ്ധരിക്കുന്നുണ്ട്. കമ്പോഡിയയില്‍ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. 2004-ല്‍ 5,61,000 ആള്‍ക്കാരും 2005-ല്‍ 6,77,000 സഞ്ചാരികളും ഇവിടെ സന്ദര്‍ശിച്ചെന്നു കണക്കാക്കുന്നു. ഇവരില്‍ നിന്നും ഈടാക്കുന്ന പ്രവേശന ഫീസിന്റേയും ഒരു ഭാഗം ക്ഷേത്രം സംരക്ഷിക്കാനുപയോഗിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Frankie J. ???? Grey
11 February 2018
The biggest ancient temple complex in the world, such incredible architecture build around 12 centuries ago! Also know as City of Temples in Khmer, it's a very large area to visit
tekgik ????????
22 September 2012
Take a picture from the left side (facing the temple) thats the best composition you can get with reflection. Go far left so you'll have a gap so you can see the 5 towers.
Gaddo
12 August 2014
The best way to visit the temples is to rent Tuk Tuk for one day. Do not attempt to visit the area cycling because it is huge and the temperatures around 32 C.
Bang Geonzon
30 June 2015
Buy tickets a day before especially if you plan to catch the sunrise. Get the 3-day pass so you have enough time to check every nook and cranny. Crowds usually gather at the left side area so be wiser
Dave Mc
24 August 2018
This is really amazing, on par with the pyramids in Egypt. Stay for a week or more and you’ll have time to visit the lessor know temples, often times you’ll be the only one there.
Selina Chen
27 August 2013
A place where you find yourself back to an ancient civilization. Adjective words are pale to describe how magnificent and awesome the the site is. Angkor Wat kick-starts your breathtaking adventure.

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Palm Village Resort & Spa

ആരംഭിക്കുന്നു $39

Impact Homestay

ആരംഭിക്കുന്നു $28

Traditional Cambodian House built by Khmer Rouige

ആരംഭിക്കുന്നു $44

Angkor Park Resort

ആരംഭിക്കുന്നു $10

Green Empire Resort

ആരംഭിക്കുന്നു $38

Channa's Angkor Homestay

ആരംഭിക്കുന്നു $20

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Baksei Chamkrong

Baksei Chamkrong (Khmer:

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Phnom Bakheng

Phnom Bakheng (Khmer:

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
അങ്കോർതോം

കമ്പോഡിയയിലെ ഖമെർ രാജാക്കൻമാർ നിർമിച്ച നഗരത്തിന്റ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബെയോൺ

കമ്പോഡിയയിലെ അങ്കോറിലുള്ള പ്രശസ്തമാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mangalartha

Mangalartha, or East Prasat Top or Monument 487, is a tiny induist

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ta Prohm

Ta Prohm (Khmer: ប្រាសាទតាព្រហ្ម, pronunciation: prasat taprohm

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Baphuon

The Baphuon (ភាសាខ្មែរ. ប្រាសាទបាពួន) is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Terrace of the Elephants

The Terrace of the Elephants (Khmer:

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബോറോബുദര്‍

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ്‌ ഇന്തോനേഷ്യയില്‍ മദ്ധ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Tōdai-ji

, is a Buddhist temple complex located in the city of Nara, Japan. Its

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
കിയോമിസ് ദേറ

ജപ്പാനിലെ ക്യോത്തോയുടെ കിഴക്ക് ഭാഗത്തുള്ള ഹിഗാഷിയാമയിൽ സ്ഥിതിചെയ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബൗദ്ധനാഥ്

നേപ്പാളിന്റെ തലസ്ഥാനമായ കാത്മണ്ഡുവിലെ  ഒരു സ്ത്പമാണ് ബൗദ്നാഥ് (ബൗദ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kinkaku-ji

, officially named Шаблон:Nihongo, is a Zen Buddhist temple in Kyoto

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക