ജന്തർ മന്തർ

ദില്ലിയിൽ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് ജന്തർ മന്തർ. ഇത് 13 നിർമ്മിതികളുടെ ഒരു സമുച്ചയമാണ്. ഇവയെ യന്ത്രങ്ങൾ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവയാണ് ജന്ത‍ർ മന്തറിലുള്ള യന്ത്രങ്ങൾ. മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് (മഹാരാജാ ജയ്സിങ്ങ് രണ്ടാമൻ) 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണ്. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണ്.

ഖഗോളക്കണക്കുകൾ (Astronomical Tables) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണു ഈ യന്ത്രങ്ങളുടെ ധർമ്മം. സൂര്യചന്ദ്ര താരങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനം നിരീക്ഷിക്കനും ഇവ ഉപയോഗപ്പെടും. ഇക്കാര്യങ്ങൾ ഇപ്പോൾ ഖഗോള ശാസ്ത്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, ഇത് ഒരു ആദ്യകാല ഒബ്സർവേറ്ററിയായി കണക്കാക്കപ്പെടുന്നു.

ദില്ലിയിലെ ജന്തർ മന്തർ 1724ൽ പണി പൂർത്തിയായി. 1867ൽ, നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ സമുച്ചയം സമുദ്ധരിക്കപ്പെട്ടു. ഏതാണ്ട്, ഈജിപ്തിലെ സ്ഫിൻക്സ് പോലെ തന്നെ.

പേരിന്റെ ഉത്ഭവം

ജന്തർ മന്തർ എന്ന പേരിലാണു ഈ നിർമ്മിതി സമുച്ചയം പ്രസിദ്ധം. എന്താണു 'ജന്തർ മന്തർ' എന്ന ഈ അസാധാരണമായ പേരിന്റെ അർത്ഥം? ഈ സമുച്ചയത്തിന്റെ കണ്ടുപിടിത്തക്കരനും നിർമ്മാതാവും ആയ മഹാരാജാ ജയ് സിങ്ങിന്റെ മാതൃഭാഷയായ രാജസ്ഥാനിയിൽ "ജ" എന്ന അക്ഷരം മറ്റ് ഇന്ത്യൻ ഭാഷകളിൽ"യ" എന്ന അക്ഷരത്തിനു പകരം നിൽക്കുന്നു. അതായത്, ആദ്യത്തെ വാക്ക് 'യന്തർ' എന്നകുന്നു. ഇത് 'യന്ത്ര' (നമുക്കത് 'യന്ത്രം' എന്നു മലയാളത്തിൽ പറയാം) എന്ന ഹിന്ദി/ സംസ്കൃത വാക്കിന്റെ രൂപഭേദം മാത്രമാണു. ഇതേപോലെ, രണ്ടാമത്തെ വാക്ക് 'മന്ത്ര" ആണെന്നു കാണാം- മലയാളത്തിൽ 'മന്ത്രം'. അതായത്, "ജന്തർ മന്തർ" എന്നാൽ യന്ത്രം - മന്ത്രം. മാന്ത്രികയന്ത്രം എന്നു പറയാം.

നിർമ്മിതികൾ

നേരത്തെ പറഞ്ഞത് പോലെ ഈ സമുച്ചയത്തിൽ പതിമൂന്ന് യന്ത്രങ്ങളുണ്ട്. ഇവ നിർമ്മിക്കുന്ന കാലത്തെ ശാസ്ത്ര നിലവ്വരം വച്ച് നോക്കിയാൽ, ഓരോന്നും മഹത്തായ യന്ത്രങ്ങൾ. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയ പേരുകളിൽ ഇവ അറിയപ്പെടുന്നു.

സമ്രാട് യന്തം

ഭുമിയുടെ കാന്തിക അക്ഷത്തിനു സമാന്തരമായി അക്ഷകർണ്ണം ഉള്ള മട്ട ത്രികോണാകാരത്തിൽ നെട്ടനെ ഉയരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും(structures) കൂടിയതാണു ജന്തർ മന്തറിലെ ഏറ്റവും പ്രധാന യന്ത്രമായ സമ്രാട് യന്ത്രം.ജന്തർ മന്തർ എന്ന പേരു കേൾക്കുമ്പോൾ അത് നേരിട്ടും ദൃശ്യ മാദ്ധ്യമങ്ങളിലും കണ്ട് പരിചയമുള്ള ആർക്കും ആദ്യം ഓർമ്മ വരുന്നത് ഈ നിർമ്മിതി ആയിരിക്കും. ജന്തർ മന്തറിലെ ഏറ്റവും വലിയ നിർമ്മിതി ഇതാണു. സമ്രാട് യന്ത്രം എന്ന വാക്കിനു 'Supreme Instrument' എന്ന് ഇംഗ്ലീഷ് പരിഭാഷ. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു. ഘടികാരങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപ് സമയം നോക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണു സൂര്യയന്ത്രങ്ങൾ. എന്നാൽ സമ്രാട് യന്ത്രം സാധാരണ സൂര്യയന്ത്രങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ട് പോയി. നക്ഷത്രങ്ങളുടെ സ്ഥാന നിർണ്ണയത്തിനും കാലനിർണ്ണയത്തിനും മറ്റും ഈ യന്ത്രം വളരെ ഉപകാരപ്രദമായിരുന്നു എന്നു പറയുന്നു.

ഇതിന്റെ അളവുകൾ ഇങ്ങനെ: അടിസ്ഥാന ദൈർഘ്യം base length : 114 അടി ഉയരം height  : 70 അടി കർണ്ണം hypoteneuse : 128 അടി ഘനം thickness  : 10 അടി

18 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജയ് സിംഗ് രണ്ടാമൻ അഞ്ച് ജന്തർ മന്തറുകൾ നിർമിച്ചു. ഇത് ഡെൽഹി , ജയ്പൂർ, ഉജ്ജയിൻ, മഥുര, വരാണസി എന്നിവടങ്ങളിലാണ്. 1724 ൽ നിർമ്മാണം തുടങ്ങിയ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചത് 1735 ൽ ആണ്.

ഇതിൽ പ്രധാന ജന്തർ മന്തറുകൾ താഴെ പറയുന്നവയാണ്.

  • ജന്തർ മന്തർ (ഡെൽഹി)
  • ജന്തർ മന്തർ (ജയ്പൂർ) - യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടി.

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Subir Dey
25 August 2013
The guards hired by ASI have become intrusive :/ Its OK that you're trying to stop all those young couples from getting too comfortable but they've started to disturb genuine visitors and tourists
Kapil Kawatra
24 November 2015
Built in1724 there are three instruments within the observatory of Jantar Mantar in New Delhi: the Samrat Yantra, the Jayaprakash & the Misra Yantra with primary purpose to compile astronomical tables
HISTORY TV18
23 January 2013
Jantar Mantar is a collection of architectural astronomical instruments, built by Maharaja Jai Singh II between 1727 & 1734. Its name is derived from jantar ("instrument"), and Mantar ("calculation").
Aditi Malhotra
9 October 2011
You cannot miss the stall that serves South Indian here. Right opposite Anna's humble abode. So cheap and so much satisfaction. Good size of idlis and Vadas. Also, the suji upma is brilliant.
Ashish Jain
1 May 2012
While Geometrical Shapes adds to beautiful angles, red colour brings excellent contrast in the photos. Try Black & White or Sepia photography here.
Kushal Sanghvi
9 July 2015
Good place for a lot of street food and also the South Indian variety here as well

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hotel Bright

ആരംഭിക്കുന്നു $73

Hotel Jukaso Inn Down Town

ആരംഭിക്കുന്നു $41

Hotel Palace Heights

ആരംഭിക്കുന്നു $81

York Hotel

ആരംഭിക്കുന്നു $77

Hotel Alka Premier

ആരംഭിക്കുന്നു $44

Hotel The Royal Inn

ആരംഭിക്കുന്നു $96

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Triyuginarayan Temple

Triyuginarayan Temple (Sanskrit:

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hanuman Temple, Connaught Place

Hanuman Temple in Connaught Place, New Delhi, is an ancient (pracheen

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Agrasen ki Baoli

Agrasen ki Baoli (also known as Agrasen ki Baoli), designated a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഇന്ത്യ ഗേറ്റ്

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
രാഷ്ട്രപതി ഭവന്‍

ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവന്‍. നേരത്തെ വൈസ്രോ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Appu Ghar

Appu Ghar was a popular amusement park located in New Delhi, the

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജാമാ മസ്ജിദ്

ദില്ലിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
തീൻ മൂർത്തി ഭവൻ

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
W. M. Keck Observatory

The W. M. Keck Observatory is a two-telescope astronomical observatory

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Griffith Observatory

Griffith Observatory is in Los Angeles, California, United States.

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lick Observatory

The Lick Observatory is an astronomical observatory, owned and

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Purple Mountain Observatory

Purple Mountain Observatory (Шаблон:Zh), also known as Zijinshan Astro

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mount Washington Observatory

The Mount Washington Observatory (MWObs) is a private, non-profit

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക