ഹിരോഷിമാ പീസ് മെമ്മോറിയൽ

ജപ്പാനിലെ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്കിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് ഹിരോഷിമാ ശാന്തിസ്മാരകം അഥവാ ഹിരോഷിമാ പീസ് മെമ്മോറിയൽ (Hiroshima Peace Memorial) . 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ വച്ച്, മനുഷ്യ സമൂഹത്തിനു നേരെ ആദ്യമായി ആറ്റംബോംബ് പ്രയോഗിച്ചതിനെത്തുടർന്ന് ഏകദേശം ഒന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് ഈ സ്മാരകം. അണുവിസ്ഫോടനത്തെ അതിജീവിച്ച ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്ന കെട്ടിടത്തെയാണ് ശാന്തിസ്മാരകമാക്കി മാറ്റിയത്. ആണവായുധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഈ കെട്ടിടം സമാധാനത്തിന്റെ പ്രതീകമായും നിലകൊള്ളുന്നു. 1996-ൽ യുനെസ്‌കോ ഇതിനെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

മറ്റു പേരുകൾ

ജെൻബകു ഡോം, അറ്റോമിക് ബോംബ് ഡോം, എ-ബോംബ് ഡോം (Genbaku Dōmu (原爆ドーム , A-Bomb Dome)), ഹിരോഷിമ ഹെയ്‌വ കിനൻഹി (Hiroshima Peace Memorial (広島平和記念碑 Hiroshima heiwa kinenhi)) എന്നീ പേരുകളിൽ ഈ ശാന്തിസ്മാരകം അറിയപ്പെടുന്നു.

ചരിത്രം

ചെക് റിപ്പബ്ലിക്കൻ വാസ്തുശില്പിയായ ജാൻ ലെറ്റ്സൽ (Jan Letsel) രൂപകല്പന ചെയ്ത ഈ കെട്ടിടത്തിന്റെ ആദ്യകാല പേര് പ്രോഡക്ട് എക്സിബിഷൻ ഹാൾ എന്നായിരുന്നു. 1915-ൽ പണി പൂർത്തിയായതിനു ശേഷം ഹിരോഷിമാ പ്രീഫെക്ചുറൽ കൊമേഴ്ഷ്യൽ എക്സിബിഷൻ ഹാൾ എന്ന് പേരു മാറ്റി. അതേ വർഷം ഓഗസ്റ്റിൽ തന്നെ ഇത് ജനങ്ങൾക്കായി തുറന്നുകൊടുത്തു. 1921-ൽ ഹിരോഷിമാ പ്രീഫെക്ചുറൽ പ്രോഡക്ട്സ് എക്സിബിഷൻ ഹാൾ എന്നും 1933-ൽ ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്നും പുനഃനാമകരണം ചെയ്തു. കലാ പ്രദർശനങ്ങളും വിദ്യാഭ്യാസ പ്രദർശനങ്ങളും നടത്തുന്നതിനു വേണ്ടിയാണ് കെട്ടിടം ഉപയോഗിച്ചിരുന്നത്.

1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ ആറ്റംബോംബ് പതിച്ചപ്പോൾ കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെങ്കിലും പൂർണ്ണമായും നശിച്ചിരുന്നില്ല. അണുവായുധ ശക്തിയെ അതിജീവിച്ചതിനാൽ ഈ കെട്ടിടത്തെ ജെൻബകു ഡോം (ആറ്റംബോംബ് ഡോം) എന്നും വിളിക്കാറുണ്ട്. കെട്ടിടത്തിന്റെ മുകളിൽ അർദ്ധ വൃത്താകൃതിൽ ലോഹം കൊണ്ടുള്ള ഒരു നിർമ്മിതിയുണ്ട്. ഇതിനെയാണ് 'ഡോം' എന്നു വിളിക്കുന്നത്.

കെട്ടിടം നശിപ്പിച്ചു കളയണമെന്നും സംരക്ഷിക്കണമെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. സമാധാനത്തിന്റെ പ്രതീകമായി കെട്ടിടം നിലനിർത്തണമെന്നായിരുന്നു ബഹുജനാഭിപ്രായം. 1950-നും 1964-നുമിടയ്ക്കുള്ള കാലഘട്ടത്തിൽ കെട്ടിടത്തിനു ചുറ്റും മനോഹരമായ ഉദ്യാനം നിർമ്മിച്ചു. ഈ ഉദ്യാനത്തെ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് എന്നാണ് വിളിക്കുന്നത്. 1966-ൽ ഹിരോഷിമാ സിറ്റി കൗൺസിൽ ജെൻബകു ഡോമിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ഹിരോഷിമാ പീസ് മെമ്മോറിയൽ എന്ന പേര് ഔദ്യോഗികമായി നൽകുകയും ചെയ്തു. പാർക്കിലെ മുഖ്യാകർഷണമായ ഈ കെട്ടിടം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

ഹിരോഷിമയിലെ ആറ്റംബോംബ് പ്രയോഗം

1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിൽ വച്ചാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോല ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞ സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹിരോഷിമയിലെ Aioi Bridge-നെ ലക്ഷ്യമാക്കി നീങ്ങിയ ബോംബ് 240 മീറ്റർ അകലെ ജെൻബകു ഡോമിനു സമീപം ഷിമാ ആശുപത്രിയിൽ നേരിട്ടു പതിക്കുകയായിരുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്നവർ തൽക്ഷണം മരിച്ചു. ജെൻബകു ഡോമിന് ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചത്.

സംരക്ഷണം

യുദ്ധത്തിനു ശേഷം ജെൻബകു ഡോമിന്റെ നാശം തുടർന്നുകൊണ്ടേയിരുന്നു. 1966-ൽ ഹിരോഷിമാ സിറ്റി കൗൺസിൽ ഇതിന്റെ സംരക്ഷണം ഏറ്റെടുത്തു. ഹിരോഷിമയിലെ മേയർ ആയിരുന്ന ഷിൻസോ ഹമായ് (1905-1968) ഇതിനെ സംരക്ഷിക്കുന്നതിനു വേണ്ടി ധനം സമാഹരിച്ചു. 1967-ൽ സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയായി. 1989-നും 1990-നുമിടയ്ക്ക് ചില അറ്റകുറ്റപ്പണികളും നടന്നു. 1945 ഓഗസ്റ്റ് 6-ന് ജെൻബകു ഡോം എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. 1996 ഡിസംബറിൽ യുനെസ്‌കോ ജെൻബകു ഡോമിനെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

ചിത്രശാല

ഹിരോഷിമാ ശാന്തിസ്മാരകത്തിന്റെ 180° ദൃശ്യം. ഇടതുവശത്ത് 'T' ആകൃതിയിൽ കാണുന്നത് Aioi Bridge ആണ്. ഈ പാലത്തെ ലക്ഷ്യം വച്ചാണ് ആറ്റംബോംബ് പ്രയോഗിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Simple Discoveries
14 April 2016
This should be a must-see for anyone visiting Japan with a rail pass. A very somber reminder of the atrocities of war. Eerie to think of all the destruction inflicted just over 70 years ago.
Gregory K.
7 January 2016
Really powerful. They are putting esthquake supports in to make sure the structure can stay in the same exact condition that it was in after the a-bomb detonated
Naohiro Watanabe
5 August 2013
Here is world heritage site. American airmen dropped Little Boy on the city of Hiroshima on August 6th 1945. August 15th the same year, Accepted the Potsdam Declaration, Japan surrendered....
龍
25 September 2015
1945年 (昭和20年) 8月6日8時15分、人類史上最初の原子爆弾は産業奨励館から南東160m、高度約600mのところで炸裂した。爆心地から至近距離にあり、爆風と熱線で大破し、天井から火を吹いて全焼したが、爆風が上方からほとんど垂直に働いたため奇跡的に本屋の中心部は倒壊を免れている。戦後、頂上の円蓋鉄骨の形からいつしか原爆ドーム、と呼ばれるようになった。
Nao
15 April 2017
久しぶりの原爆ドーム訪問。ここを訪れると何とも言えない思いがこみ上げてきます。まだ訪問されたことのない方はぜひ原爆ドームを訪問して下さい。何かを感じ取り、平和について考えるきっかけになると思います。アジア系の観光客は少なく、欧米系の観光客が多いと感じました。
ナイトホーク へ(ё)へ from 加賀百万石都市金沢
ユネスコ世界遺産(文化遺産)に認定。日本で唯一の負の世界遺産。1945年(昭和20年)8月6日午前8時15分、第二次世界大戦・太平洋戦争でアメリカ軍が広島市に原子爆弾"リトルボーイ"を投下。3日後に長崎県長崎市に原子爆弾"ファットマン"を投下。同年8月15日、ポツダム宣言を受諾し、日本は降伏、戦争が終結した。

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
2 BR Apartment - Peace park 1 minutes walk & wifi

ആരംഭിക്കുന്നു $0

Harada Business Ryokan

ആരംഭിക്കുന്നു $26

Kawate-ya Hostel

ആരംഭിക്കുന്നു $29

Peace Park Inn 2

ആരംഭിക്കുന്നു $0

THE EVERGREEN HOSTEL

ആരംഭിക്കുന്നു $27

36 Hostel

ആരംഭിക്കുന്നു $22

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Children's Peace Monument

The Children's Peace Monument (原爆の子の像, Genbaku no Ko no Zō) is a mo

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hiroshima National Peace Memorial Hall for the Atomic Bomb Victims

Hiroshima National Peace Memorial Hall for the Atomic Bomb Victims is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക്

ജപ്പാനിലെ ഹിരോഷിമയിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഹിരോഷി

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hiroshima Peace Memorial Museum

The Hiroshima Peace Memorial Museum is a museum located in Hiroshima

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Hiroshima Castle

Шаблон:Nihongo, sometimes called Шаблон:Nihongo is a castle in H

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mitaki-dera

Mitaki-dera (三瀧寺) is a historic Japanese temple in the city of Hiros

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഇത്സുകുഷീമ ക്ഷേത്രം

സഹായംയുനെസ്കോ ലോക പൈതൃക സ്ഥാനംഇത്സുകുഷീമ ഷിന്റൊ ക്ഷേത്രം ലോകപൈതൃക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Iwakuni Castle

Iwakuni Castle (岩国城, Itamijō) is a castle in Iwakuni, Yamagu

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി

അമേരിക്കന്‍ ഐക്യനാടുകളെ പ്രതിനിധീകരിക്കുന്ന 93 മീറ്റര്‍ ഉയരമുള്ള പ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kata Tjuta

Kata Tjuta, sometimes written Kata Tjuta (Kata Joota), and also known

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Madara Rider

The Madara Rider or Madara Horseman (български. Мадарски

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലെഷാനിലെ ബൃഹത് ബുദ്ധൻ

ചൈനയിലെ താങ് രാജവംശത്തിന്റെ ഭരണകാല

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Jelling stones

The Jelling stones are massive carved runestones from the 10th

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക