ഗൂഗ്ഗൻഹൈം സംഗ്രഹാലയം

ആധുനിക- സമകാലീന കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായ് നിർമ്മിച്ച ഒരു സംഗ്രഹാലയമാണ് ഗൂഗ്ഗൻഹൈം(സ്പാനിഷിൽ: Museo Guggenheim Bilbao). ലോകപ്രശസ്ത അമേരിക്കൻ-കനേഡിയൻ വാസ്തുശില്പിയായ ഫ്രാങ്ക് ഗെഹ്രിയാണ് ഈ സംഗ്രഹാലയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. സ്പെയിനിലെ ബിൽബാവേയിൽ നേവിയോൺ നദിക്കരയിലാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. സോളമൻ ആർ. ഗൂഗ്ഗൻഹൈം എന്ന സംഘടനയുടെ അനേകം സംഗ്രഹാലയങ്ങളുൾപ്പെടുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് ബിൽബാവേയിലെ സംഗ്രഹാലയവും. സമകാലിക വാസ്തുവിദ്യയുടെ പുകൾപറ്റ ഒരു ഉദാഹരണമാണ് ഗൂഗ്ഗൻഹൈം. നിരവധി പ്രശംസകളും അതുപോലെ തന്നെ വിമർശനങ്ങളും ഈ മന്ദിരത്തിനേൽക്കേണ്ടതായ് വന്നിട്ടുണ്ട്. സ്പെയിനിലെ സ്വകാര്യ ദൃശ്യ മാധ്യമായ ആൻടിന റ്റ്രീ(Antena 3) 2007 ഡിസംബറിൽ ഈ സൃഷ്ടിയെ സ്പെയ്നിലെ 12 നിധികളിൽ ഒന്നായ് തിരഞ്ഞെടുത്തിരുന്നു.

ചരിത്രം

1991-ൽ സ്പെയ്നിലെ ബാസ്ക്യൂ ഭരണകൂടമാണ് ഈ ഒരു ആശയം മുന്നോട്ടുവെച്ചത്. അവർ സോളമൻ ആർ. ഗൂഗ്ഗൻഹൈം സംഘടനയോട് പഴയ തുറമുഖപട്ടണമായിരുന്ന ബിൽബാവോ നദീമുഖത്ത് ഒരു ഗൂഗ്ഗൻഹൈം സംഗ്രഹാലയം നിർമ്മിക്കാൻ ആവശ്യപ്പെട്ടു.

89 ദശലക്ഷം യു.എസ്. ഡോളറായിരുന്നു ഈ മന്ദിരത്തിന്റെ ആകെ നിർമ്മാണ ചിലവ്. മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ തലേരാത്രി നടന്ന ആഹ്ലാദാഘോഷങ്ങളിൽ ഏതാണ്ട് 5,000 ആളുകൾ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. 1997 ഒക്ടോബർ 18-ന് സ്പെയിനിലെ ജുവാൻ കാർലോസ് ഒന്നാമൻ രാജാവാണ് ഈ സംഗ്രഹാലയം ഉദ്ഘാടനം ചെയ്തത്.

സ്പെയിനിലെ ബിൽബാവോ നഗരം 1990കളിൽ തീവ്രവാദവും തൊഴിലില്ലായ്മയും താറുമാറായ പൊതുഗതാഗത സംവിധാനവും എല്ലാമായി തകർച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നപ്പോഴാണ് ലക്ഷക്കണക്കിനു ഡോളർ ചെലവിട്ട് ആധുനിക കലാമ്യൂസിയം സ്ഥാപിക്കാൻ നഗരഭരണാധികാരികൾ തീരുമാനിച്ചത്. പൊതുഖജനാവിൽ നിന്നു വൻതുക മുടക്കുന്നതിനെതിരെ ശക്തമായ വിമർശനമുയർന്നുവെങ്കിലും ഭരണാധികാരികൾ പദ്ധതിയുമായി മുന്നോട്ടുനീങ്ങി. 1997ൽ നിർമ്മാണം പൂർത്തിയാക്കി മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വെറുമൊരു സാധാരണ നഗരമായിരുന്ന ബിൽബാവോ പിന്നീട് വൻ വികസനവും പുരോഗതിയും നേടിയെടുത്തു. എട്ടുലക്ഷത്തോളം സന്ദർശകരാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രതിവർഷം ഈ മ്യൂസിയം കാണാനെത്തുന്നത്. ബിൽബാവോയിൽ സംഭവിച്ച വിസ്മയം 'ബിൽബാവോ ഇഫക്ട് എന്നറിയപ്പെടുന്നു.

മന്ദിരം

സോളമൻ ആർ. ഗൂഗ്ഗൻഹൈം പുതിയ സംഗ്രഹാലയത്തിന്റെ ശില്പിയായ് ഫ്രാങ്ക് ഗെഹ്രിയെയാണ് തിരഞ്ഞെടുത്തത്. സംഘടനയുടെ നിർദ്ദേശകനായിരുന്ന തോമസ് ക്രെസ് അദ്ദേഹത്തോട് നൂതനവും സാഹസികവുമായ ഒരു മന്ദിരം രൂപകല്പനചെയ്യാനാണ് ആവശ്യപ്പെട്ടത്. സൂര്യപ്രകാശത്തെ ഉൾക്കൊള്ളാൻ മന്ദിരത്തിന്റെ വളവുകൾ ക്രമമില്ലാത്തത്ആകണം എന്നുദ്ദേശിച്ചാണ് ഗെഹ്രി ഇത് രൂപകല്പന ചെയ്തത്. മന്ദിരത്തിന്റെ മദ്ധ്യഭാഗത്തുള്ള ഒരു നടുമുറ്റമാണ് മറ്റൊരു പ്രത്യേഗത. ഒരു പുഷ്പത്തിന്റെ ആകൃതിയിലുള്ളതിനാൽ ദ് ഫ്ല്വ്ർ(The Flower) എന്നാണ് ഗെഹ്രി ഇതിനെ വിശേഷിപ്പിച്ചത്.

ഈ സംഗ്രഹാലയം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം തന്നെ ഇത് അപനിർമ്മാണ വാസ്തുവിദ്യയുടെ(deconstructivism) ശ്രദ്ധേയമായ ഉദാഹരണമായ് ഉദ്ഘോഷിക്കപ്പെട്ടു. 20ആം നൂറ്റാണ്ടിലെ അമൂല്യ കലാസൃഷ്‌ടിയായ് ഈ കെട്ടിടത്തെ അനവധി ആളുകൾ കണാക്കാക്കി. പ്രശസ്ത വാസ്തുശില്പി ഫിലിപ് ജോൺസ്ൺ ഇതിനെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കെട്ടിടം എന്നാണ് വിശേഷിപ്പിച്ചത്.

ഗ്ലാസ്, സ്റ്റീൽ മുതലായ വസ്തുക്കളാണ് കെട്ടിടത്തിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾ.

പുറം കണ്ണികൾ

Official website

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
Lucille Fisher
27 April 2017
Awesome architecture outside & inside. Very well curated collection of contemporary art. Only downside is the no photo of art policy. Quite surprising it applies even to their permanent exhibitions.
Rafael Marin
2 September 2015
This is one of the best museums I've ever visited. It's organic, like an animal, and you travel inside it and flow through its architecture. Unforgettable experience.
Noah Weiss
27 August 2016
A borderline religious experience for any architecture (Gehry's masterpiece) or art lover (massive Serra collection, Koons, Warhol, etc). Takes at least 6 hours for the inside and outside.
Dave Mc
7 January 2020
The building is absolutely amazing, inside and out, and worth the price of admission itself, but aside from a couple paintings in the ‘masters’ room I have zero appreciation for the art though. ????
eric bornemann
28 June 2018
Beautiful building but aside from the incredible Serra’s, you are at the mercy of the special exhibits, wish there was more of a permanent collection to explore. PS Koons puppy needs to go.
Isha Hartono
30 August 2016
World famous modern art museum. The outside is unique but go inside for €16 and watch black paint dry!

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Hotel Abando

ആരംഭിക്കുന്നു $136

House in front the river

ആരംഭിക്കുന്നു $155

Mercure Bilbao Jardines De Albia

ആരംഭിക്കുന്നു $194

Barcelo Bilbao Nervion Hotel

ആരംഭിക്കുന്നു $168

Hotel Arenal Bilbao

ആരംഭിക്കുന്നു $92

Hotel Conde Duque Bilbao

ആരംഭിക്കുന്നു $168

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Zubizuri

The Zubizuri (Basque for 'white bridge'), also called the Campo

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Santiago Cathedral

Santiago Cathedral (Spanish: Catedral de Santiago; Basque: Donejakue

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Bilbao Airport

Bilbao Airport (IATA: BIO, ICAO: LEBB) is a public airport located

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
വിസ്കായ പാലം

ജലയാനങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ട

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Butrón

Butrón castle is located in Gatica in the province of Vizcaya in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Playa de Brazomar

Playa de Brazomar ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, Chorrillo , സ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ruinas de la torre medieval de los Templarios

Las Ruinas de la Torre medieval de los Templarios en Allendelagua, en

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Goiuri-Gujuli

Goiuri (Basque) or Gujuli (Spanish) is a village and waterfall of

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Palace of Culture (Iaşi)

The Palace of Culture (Romanian: Palatul Culturii) is an edifice

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Mauritshuis

The Royal Picture Gallery Mauritshuis (English: 'Maurice House') is an

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Palazzo Pitti

The Palazzo Pitti (pa.ˈla.ttso ˈpi.tti), in English sometimes called t

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലൂവ്രേ

പാരീസ് നഗരത്തിലെ വിഖ്യാത കലാമ്യൂസിയം ആണു ലൂവ്രേ മ്യൂസിയം. ഫ്രഞ്ച് രാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Museum of Fine Arts, Houston

The Museum of Fine Arts, Houston (MFAH), located in the Houston Museum

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക