ഗോബസ്ഥാൻ ദേശീയോദ്യാനം

ഗോബസ്റ്റാൻ ദേശീയോദ്യാനം, ഔദ്യോഗികമായി ഗോബസ്റ്റാൻ റോക്ക് ആർട്ട് കൾച്ചറൽ ലാൻഡ്സ്കേപ്പ് എന്നറിയപ്പെടുന്നതും അസർബൈജാനിലെ ഗ്രേറ്റർ കോക്കസസ് മലനിരകളുടെ തെക്ക് കിഴക്കേ അറ്റം ഉൾക്കൊള്ളുന്നതുമായ മലകളും പർവ്വതങ്ങളും നിറഞ്ഞ പ്രദേശമാണ്. ഇത് പ്രധാനമായും പിർസാഗത്, സുംഗൈറ്റ് എന്നീ നദികൾക്കിടയിൽ, ജെയ്‍രാൻകെച്ച്മാസ് നദീതടത്തിലാണ് സ്ഥിതിചെയ്യുന്നത്. കാസ്പിയൻ കടലിൻറ പടിഞ്ഞാറേക്കരയിൽ, ബാകുവിന്റെ മധ്യഭാഗത്തുനിന്ന് ഏതാണ്ട് 64 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഗോബസ്ഥാൻ അധിവാസകേന്ദ്രത്തിനു പടിഞ്ഞാറായിട്ടാണ് ഈ ദേശീയോദ്യാനത്തിൻറെ കൃത്യമായ സ്ഥാനം.

ഗോബസ്റ്റാൻ ഭൂപ്രദേശങ്ങൾ അസംഖ്യം, ചിലപ്പോൾ ആഴത്തിലുള്ള മലയിടുക്കുകളാൽ (അസർബൈജിയൻ: ഗോബു) ഛേദിക്കപ്പെട്ടിരിക്കുന്നു. ഗോബസ്റ്റാൻറെ ഭൂമിശാസ്ത്രപരമായ നാമത്തിനു കാരണം ഇതാണ്. 1966 ൽ ഗോബേസ്റ്റാൻ അസർബൈജാനിൻറെ ദേശീയ ചരിത്രപരമായ അടയാളമായി പ്രഖ്യാപിക്കപ്പെട്ടു. ഇവിടുത്തെ പുരാതന കൊത്തുപണികൾ നിറഞ്ഞ ശിലകൾ, മറ്റ് അവശിഷ്ടങ്ങൾ, മൺ അഗ്നിപർവ്വതങ്ങൾ (ചൂടുപിടിച്ച ചെളി പുറന്തള്ളുന്നത്), ഗ്യാസ് കല്ലുകൾ എന്നിവ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു ഈ ദേശീയോദ്യാനത്തിൻറെ രൂപീകരണത്തിൻറെ പ്രധാന ലക്ഷ്യം. ബോയുക്ഡാഷ്, കിച്ചിക്ഡാഷ്, ജിൻഗിർഡാഗ്, യാസിലി കുന്നുകൾ തുടങ്ങിയവ മലകളെല്ലാംതന്നെ നിയമപരമായി സർക്കാർ സംരക്ഷണത്തിലുള്ളവയാണ്. ഈ മലനിരകൾ ഗോബസ്റ്റാൻറെ തെക്ക് കിഴക്കായി കാസ്പിയൻ കടലിന് സമീപത്തായാണ് സ്ഥിതിചെയ്യുന്നത്. 2007-ൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഗോബസ്റ്റാൻ ഇടംപിടിച്ചു. ചരിത്രാതീത കാലഘട്ടത്തിലെ വേട്ടയാടൽ, ജീവജാലങ്ങൾ, സസ്യജാലങ്ങൾ, ജീവിതശൈലികൾ എന്നിവ കൊത്തി വച്ചിട്ടുള്ള ശിലാ ചിത്രങ്ങളുടെ രൂപഭംഗിയും ഗുണനിലവാരവും സാന്ദ്രതതയും അതുപോലെ ഈ പ്രദേശം പ്രതിഫലിപ്പിക്കുന്ന ചരിത്രാതീത കാലത്തിനും മധ്യകാലഘട്ടത്തിനും ഇടയിലുള്ള സാംസ്കാരിക തുടർച്ചയും കണക്കിലെടുത്ത് സാർവലൗകിക മൂല്യമുള്ള ഒരു പ്രദേശമായി ഇതു കണക്കാക്കപ്പെട്ടു.

ആർക്കിയോളജിക്കൽ സൈറ്റ്

സൂര്യൻ, കാറ്റ്, ഭൂകമ്പം, അന്തരീക്ഷനിലയിലെ വ്യതിയാനങ്ങൾ എന്നിവയുടെ സ്വാധീനത്താൽ നൂറ്റാണ്ടുകളിലൂടെ ഭീമൻ ചുണ്ണാമ്പു പാളികൾ അരികുകളിൽനിന്നു വേർപെട്ട് താഴ്‍വാരത്തിലേയ്ക്കു ഉരുണ്ടു വരുന്നു. തകർന്നുകിടക്കുന്ന കൽക്കൂമ്പാരങ്ങളുടെ വിസ്മയകരമായ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന പ്രദേശമാണിത്. വലിയ അടരുകളായിട്ടുള്ള പാറക്കല്ലുകൾ എന്നിവ പരസ്പരം ചേർന്ന്, 20 വലുതും ചെറുതുമായ ഗുഹകൾ രൂപീകരിക്കപ്പെടുകയും ഇവിടെയുണ്ടായിരുന്ന നിവാസികൾക്ക് പ്രകൃതിദത്ത അഭയാർത്ഥികേന്ദ്രങ്ങളായി ഇവ നിലകൊണ്ടിരുന്നു. 1930 ൽ ഒരു കൂട്ടം ആളുകൾ ചരൽക്കല്ലു സംഭരിക്കാൻ ഇവിടെയെത്തിയപ്പോഴാണ് ഗോബസ്റ്റാൻറെ പുരാവസ്തുമൂല്യം ആദ്യമായി കണ്ടെത്തിയത്. ഭീമൻ പാറകൾ, ഉരുളൻ കല്ലുകൾ എന്നിവ ഈ മേഖലയിൽ അത്യധികമാണ്. പാറക്കല്ലിൽ തീർത്ത കൊത്തുപണികൾ ഒരു ഒരു ജീവനക്കാരൻ ശ്രദ്ധിക്കുകയും കൂടുതൽ പരിശോധനയ്ക്കിടെ മനുഷ്യനിർമ്മിതഗുഹകളും അതിൽ കൂടുതൽ ലിഖിതങ്ങളും രൂപങ്ങളും കണ്ടുപിടിക്കപ്പെട്ടു.

മൺ അഗ്നിപർവ്വതങ്ങൾ

അസർബൈജാനിലും കാസ്പിയൻ തീരത്തും ഏതാണ്ട് 400 ൽ അധികം മൺ അഗ്നിപർവ്വതങ്ങളുണ്ട്. ലോകമെമ്പാടുമുള്ള ഇത്തരം മൺ അഗ്നിപർവ്വതങ്ങളടെ പകുതിയോളം വരുമിത്. 2001 ൽ, ബകുയിൽ നിന്നു 15 കിലോമീറ്റർ അകലെയുള്ള ഒരു മൺ അഗ്നിപർവ്വത്തിൽനിന്ന് 15 മീറ്റർ ഉയരത്തിലുള്ള അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നത് വാർത്തയായിരുന്നു. സി.എൻ.എൻ ട്രാവലിൽ ഗോബസ്റ്റാൻ മൺ അഗ്നിപർവ്വതങ്ങൾ 50 സ്വാഭാവിക അത്ഭുതങ്ങളിൽ ഒന്നായി ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധി ഭൂശാസ്ത്രജ്ഞരും, നാട്ടുകാരും, അന്താരാഷ്ട്ര സന്ദർശകരും ഫിറസ് ക്രാറ്റർ, ഗോബാസ്റ്റാൻ, സല്യാൻ തുടങ്ങിയ ഇത്തരം സ്ഥലങ്ങളിലേക്ക് ട്രെക്കിംങ് നടത്തുകയും ഔഷധഗുണമുള്ളതെന്നു വിശ്വസിക്കപ്പെടുന്ന മണ്ണിൽ സ്വയം പൊതിയുകയും സസന്തോഷം മടങ്ങുകയും ചെയ്യുന്നു. ശരാശരി ഇരുപതു വർഷത്തിനിടയിൽ ഈ മൺ അഗ്നിപർവതങ്ങളിലൊന്ന് ഗോബസ്റ്റാനിൽ അതിശക്തമായി പൊട്ടിത്തെറിക്കുകയും, നൂറുകണക്കിന് മീറ്ററുകൾ ദൂരത്തിൽ ആകാശത്തിലേക്ക് അതിലെ അഗ്നി സ്ഫുലിംഗങ്ങൾ ഉയരുകയും ചുറ്റുമുള്ള പ്രദേശങ്ങളിൽ ടൺ കണക്കിനു ചെളി നിക്ഷേപിക്കുകയും ചെയ്യുന്നു. അസർബൈജാനിലെ സൊരാഷ്ട്രിയൻ മതം 2,000 വർഷങ്ങൾക്ക് മുമ്പുതന്നെ ഈ ഭൌമശാസ്ത്ര പ്രതിഭാസവുമായി അടുത്തു ബന്ധമുള്ളതായിരുന്നു.

സസ്യജാലം

ഗോബസ്റ്റാൻ ദേശീയോദ്യാനത്തിലെ സസ്യലോകം മരുഭൂമികളുടേതിനും അർദ്ധ മരുഭൂമികളുടേതിനും ഒരു സമാനമായ അവസ്ഥയിലാണ്. അതിൽ പുല്ലുകൾ, കുറ്റിച്ചെടികൾ, കാഞ്ഞിരം പോലെ സമാനമായ ദീർഘകാല സസ്യങ്ങളും ഉൾപ്പെടുന്നു. കാട്ടുറോസ്, കുള്ളൻ ചെറി, ഹണിസക്കിൾ ,ചൂരൽ, കാട്ടു പിയർ, അത്തി, കാട്ടുമാതളം, കാട്ടുമുന്തിരി തുടങ്ങി മറ്റു പലതരം ചെറു വൃക്ഷങ്ങളും സസ്യങ്ങളും കുറ്റിച്ചെടികളും കുന്നുകൂടിക്കിടക്കുന്ന കല്ലുകളും പാറകളും നിറഞ്ഞഭൂപ്രകൃതിയെ അലങ്കരിക്കുന്നു.

ജന്തുജാലം

കഴിഞ്ഞ ദശാബ്ദങ്ങളിൽ ഗോബസ്റ്റാനിലെ ജീവജാലങ്ങൾ വളരെ ഷുഷ്കമായി അവസ്ഥയിലെത്തിയിട്ടുണ്ട്. ഗോബസ്റ്റണിലെ സ്വാഭാവിക നിവാസികൾ അപൂർവ ജനുസുകളായ കുറുക്കൻ, ചെന്നായ, കാട്ടുമുയലുകൾ, കാട്ടു പൂച്ചകൾ, കാട്ടുപ്രാവുകൾ, വാനമ്പാടികൾ എന്നിവയും പലതരം പാമ്പുകളും പല്ലികളും മറ്റുമാണ് ഇവിടെയുള്ളത്.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ഗോബസ്ഥാൻ ദേശീയോദ്യാനം നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Sapphire Marine

ആരംഭിക്കുന്നു $85

Homebridge Hotel Apartments

ആരംഭിക്കുന്നു $56

Aysberq Resort

ആരംഭിക്കുന്നു $53

The Crescent Beach Hotel

ആരംഭിക്കുന്നു $71

Black Mount Hotel

ആരംഭിക്കുന്നു $35

Ramada Baku

ആരംഭിക്കുന്നു $94

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Azeri TV Tower

The Azeri TV Tower (Azerbaijani: Televiziya Qülləsi), built in 1996, i

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Alley of Honor

The Alley of Honor (Azerbaijani: Fəxri Xiyaban, Honorary Alley) is a

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Martyrs' Lane

Martyrs' Lane, Alley of Martyrs or Şəhidlər Xiyabanı (tr

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Palace of the Shirvanshahs

Palace of the Shirvanshahs (or Shirvanshahs' Palace; azərbaycanca.

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Old City (Baku)

Old City or Inner City (Azerbaijani: İçəri Şəhər) is the ancient histo

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Maiden Tower (Baku)

The Maiden Tower (Azerbaijani: Qız Qalası) is a tower in Old City, o

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Fountains Square, Baku

Fountains Square (Azerbaijani: Fəvvarələr meydanı) is a public squ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
National Library of Azerbaijan

The Mirza Fatali Akhundov National Library of Azerbaijan (Azeri:

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
മാച്ചു പിക്‌ച്ചു

കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഏതൻസിലെ അക്രോപോളിസ്

ഏതൻസിലെ ഒരു മലമുകളിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടനഗര

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
പേർസെപൊലിസ്

പേർസെപൊലിസ് ( പഴയ പേർഷ്യൻ Pārśa പുതിയ പേർഷ്യൻ تخت جمشيد Takht-e Ja

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ക്വെബ്രാഡ ഡി ഹുമാഹ്വാക്ക

ക്വെബ്രാഡ ഡി ഹുമാഹ്വാക്ക, വടക്കുപടിഞ്ഞാറൻ അർജന്റീനയിലെ ജൂജുയ് പ്രവിശ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Pompeii

Pompeii was an ancient Roman town-city near modern Naples, in the

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക