ക്വാർക്കെൻ

ക്വാർക്കെൻ (സ്വീഡിഷ്‍ - ക്വാർക്കെൻ അഥവാ നോറ ക്വാർക്കെൻ, ഫിന്നിഷ് - മെരെൻകുർക്കു) ബോത്‍നിയൻ കടലിൽനിന്ന് ബോത്‍നിയൻ ഉൾക്കടലിനെ (അന്തർഭാഗം) വേർതിരിക്കുന്ന ഗൾഫ് ഓഫ് ബോത്‍നിയയിലുള്ള ഇടുങ്ങിയ പ്രദേശമാണ്. സ്വീഡിഷ് മെയിൻലാൻഡ് മുതൽ ഫിന്നിഷ് ഭൂപ്രദേശം വരെയുളള ദൂരം 80 കി. മീ. (50 മൈൽ) ആണ്, എന്നാൽ ഏറ്റവും അറ്റത്തെ ദ്വീപുകൾ തമ്മിലുള്ള ദരം 25 കിലോമീറ്റർ (16 മൈൽ) മാത്രമാണ്. ക്വാർക്കന് മേഖലയിലെ ജലത്തിൻറെ ആഴം 25 മീറ്ററാണ് (82 അടി). ഈ മേഖലയിലെ ഭൂമിയുടെ ഉയരം അസാധാരണമായി വർഷം തോറും 10 മില്ലീമീറ്റർ വീതം (0.39 ഇഞ്ച്) ഉയരുന്നുണ്ട്. ഫിന്നീഷ് ഭാഗത്തുള്ള ക്വാർക്കെനിൽ "ക്വാർക്കൻ ആർക്കിപെലാഗോ" എന്ന പേരിൽ ദ്വീപസമൂഹമുള്ള കടലാണ്. ഈ ദ്വീപസമൂഹത്തിൽ റിപ്ലോട്ട്, ബ്‍ജോർക്കൊ എന്നീ വലിയ ദ്വീപുകളും അനേകം ചെറു ദ്വീപുകളുമുണ്ട്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കൊർഷോലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നു. ചെറുദ്വീപകളിൽ ഭൂരിഭാഗവും ജനവാസമുള്ളവയാണ്. സ്വീഡിഷ്‍ ഭാഗത്തുള്ള ആർക്കിപെലാഗൊ താരമ്യേന ചെറുതും ദ്വീപുകളുടെ തീരങ്ങൾ ചെങ്കുത്തായതുമാണ്. ക്വാർക്കൻ മേഖല ചരിത്രപരമായി വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്വീഡിഷ് തീരം മുതൽ ഫിന്നീഷ് തീരം വരെയുള്ള കടൽ തണുത്തുറയുന്ന സമയത്തായിരുന്നു ക്വാർക്കൻ മേഖലയിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള തപാലുകൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. സ്വീഡിഷ് രാജഭരണകാലത്ത് ഈ തപാൽ വഴി പതിവായി ഉപയോഗിക്കപ്പെട്ടിരുന്നു. ക്വാർക്കൻ മേഖലയുടെ മദ്ധ്യഭാഗത്തുള്ള ദ്വീപസമൂഹത്തെ സ്വീഡിഷിൽ വത്സൊർണ ( ) എന്നും ഫിന്നിഷിൽ വലസ്സാറെറ്റ് എന്നു വിളിക്കപ്പെടുന്നു.

ഇവിടെ ഗുസ്താവ് ഈഫൽ എൻജിനീയറിംഗ് ബ്യൂറോയിൽ പ്രവർത്തിച്ചിരുന്ന ഹെൻറി ലെപ്പാട്ടെ രൂപകല്പന ചെയ്ത ഒരു 36-metre-ഉയരമുള്ള (118 ft) വിളക്കുമാടം (ലൈറ്റ് ഹൌസ്) സ്ഥിതിചെയ്യുന്നു. 1885 ൽ നിർമ്മിക്കപ്പെട്ട വിളക്കുമാടവും 1889 ൽ നിർമ്മിക്കപ്പെട്ട ഈഫൽ ടവറും തമ്മിലുള്ള ഘടനാപരമായി സാദൃശ്യം സുവ്യക്തമാണ്. ഫിൻലാൻറിലെ മറ്റു വിളക്കുമാടങ്ങൾപോലെ ഇതും യന്ത്രവൽകൃതമാണ്.

ലോകപൈതൃക സ്ഥലം

2006 ൽ ക്വാർക്കെൻ ആർക്കിപെലാഗോയുടെ ഭാഗങ്ങൾ, സ്വീഡനിലെ ബൊത്‍നിയ ഉൾക്കടലിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നു ഉയർന്ന തീരങ്ങൾ വരെ ഉൾപ്പെടുത്തി ലോക പൈതൃക സ്ഥലമായി വിപുലീകരിക്കപ്പെട്ടു.

വേഗതയേറിയ ഗ്ലേഷ്യോ-ഇസോസ്റ്റാറ്റിക് ഉയർച്ച പ്രക്രിയയിൽ കടലിൽ നിന്ന് ഈ പ്രദേശം നിരന്തരം ഉയർന്നുവരുന്നതായിരുന്നു ഇത് ലോകപൈതൃക സ്ഥലമായി ഉൾപ്പെടുത്തുവാനുള്ള കാരണം. മുമ്പ് ഹിമാനിയുടെ ഭാരത്താൽ താഴ്‍ന്നുകിടന്നിരുന്ന പ്രദേശങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള ഭൌമഉയർച്ചയാണ് അനുഭവപ്പെടുന്നു. കടൽക്കരയുടെ മുന്നോട്ടുള്ള ഈ വികാസത്തിൻറ ഫലമായി പുതിയ ദ്വീപുകൾ പ്രത്യക്ഷപ്പെടുക, ഒറ്റപ്പെട്ടു നിന്നുരുന്ന പല ദ്വീപകളും യോജിക്കുക, ഉപദ്വീപ് വികസിക്കുക, ഉൾക്കടലിൽനിന്നു പുതിയ തടാകങ്ങളും ചതുപ്പുകളും രൂപപ്പെടുന്ന പ്രക്രിയ എന്നിവയെല്ലാം ക്രമാനുഗതായി സംഭവിക്കുന്നു. എെസോസ്റ്റസി പ്രതിഭാസം ആദ്യമായി തിരിച്ചറിയപ്പെടുകയും പഠനം നടത്തപ്പെടുകയും ചെയ്ത ഈ പ്രദേശമെന്ന നിലയിൽ ഐസോസ്റ്റസി പ്രതിഭാസത്തിൻ പ്രത്യക്ഷ മാതൃകയായി ഈ പ്രദേശത്തെ കണക്കാക്കുന്നു. ഫിന്നിഷ് ഭാഗത്തെ ക്വാർക്കെൻ ആർക്കിപെലാഗോയിലുൾപ്പെട്ട ഇത്തിരം ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും കൊർഷോലം മുനിസിപ്പാലിറ്റിയുടെ കീഴിലാണ്.

പാലം

കടലിടുക്കിനു കുറുകേ 1.5 മുതൽ 2 ബില്ല്യൻ യൂറോ വരെ ചെലവു വരുന്ന ഒരു പാലം നിർമ്മിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നിലവിലുണ്ട്. കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളെയും ബന്ധിച്ചുള്ള മൂന്നു ഭാഗങ്ങളുള്ള ഈ പാലത്തിൻറെ ആകെ ദൈർഘ്യം 40 കിലോമീറ്റർ (25 മൈൽ) ആയിരിക്കുമെന്നു കണക്കുകൂട്ടുന്നു.സ്വീഡിഷ് ധനകാര്യമന്ത്രി ഒരു മഹത്തായ ആശയമാണിതെന്ൻ അഭിപ്രായപ്പെട്ടുവെങ്കിലും ഈ ആശയം പതിറ്റാണ്ടുകളായി ശൈശവാവസ്ഥയിലാണ്. രണ്ടു രാജ്യങ്ങളിലെയും ഉമിയ, വാസ എന്നിവ പോലെയുള്ള തീരപ്രദേശ പട്ടണങ്ങളിൽ പല തരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നു. സ്വീഡിഷ്, ഫിന്നിഷ് സർക്കാരുകളുടെ ഈ പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക കാഴ്ചപ്പാട് വളരെ ചെലവേറിയ ഒന്നാണെന്നാണ്. ഈ പ്രദേശത്തിൻറെ പ്രാകൃതിക മൂല്യങ്ങളും ഒരു പാലത്തിൻറെ നിർമ്മാണമെന്ന ആശയത്തെ അവ്യക്തമാക്കുന്നു.

ബാഹ്യ കണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ക്വാർക്കെൻ നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Scandic Vaasa

ആരംഭിക്കുന്നു $173

Original Sokos Hotel Vaakuna Vaasa

ആരംഭിക്കുന്നു $189

Original Sokos Hotel Royal Vaasa

ആരംഭിക്കുന്നു $165

Hotel Vallonia

ആരംഭിക്കുന്നു $122

Cumulus Resort Tropiclandia

ആരംഭിക്കുന്നു $129

Omena Hotel Vaasa

ആരംഭിക്കുന്നു $88

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Replot Bridge

The Replot Bridge (Swedish: Replotbron; Finnish: Raippaluodon silta)

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Kolbäck Bridge

The Kolbäck Bridge (Swedish: Kolbäcksbron) is a bridge crossing the U

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Döbelns Park

Döbelns park is in central Umeå in northern Sweden. It is the oldest p

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aschanska Villa

Aschanska Villa is a listed building in Umeå in northern Sweden. The

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Wasalandia

Wasalandia is an amusement park, located in the city of Vaasa,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Umedalen skulpturpark

Umedalen skulpturpark is an art exhibition and a sculpture garden in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Nanoq

Nanoq (Inuit for Polar Bear) is a museum in Jakobstad, Finland,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Jakobstad Museum

Jakobstad Museum (in Swedish: Jakobstads museum) is a city museum in

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബോസ്ഫറസ്

യൂറോപ്പിനേയും ഏഷ്യയേയും വേർതിരിക്കുന്ന കടലിടുക്കാണ് ബോസ്ഫറസ് ( തുർക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Corinth Canal

The Corinth Canal (Greek: Διώρυγα της Κορίνθου) is a canal that connec

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജിബ്രാൾട്ടർ കടലിടുക്ക്

The Strait of Gibraltar (Arabic: مضيق جبل طارق, Spanish: Estrecho d

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Avacha Bay

Avacha Bay (Russian: Авачинская губа, Авачинская бу

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Saimaa Canal

The Saimaa Canal (suomi. Saimaan kanava; svenska. Saima kanal;

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക