ശീഷ് മഹൽ (ലാഹോർ കോട്ട)

പാകിസ്താനിലെ ലാഹോർ കോട്ടയുടെ ഭാഗമായി സ്ഥിതിചെയ്യുന്ന ഒരു കൊട്ടാരമാണ് ശീഷ് മഹൽ (ഉർദു: شیش محل). കോട്ടയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഷാബുർജ് ബ്ലോക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറുതും വലുതുമായി ആയിരക്കണക്കിനു ദർപ്പണങ്ങൾ പതിപ്പിച്ച മതിലുകളും മേൽക്കൂരയുമാണ് ഈ കൊട്ടാരത്തിലെ പ്രധാന ആകർഷണം. പിയത്ര ദുരെ ശൈലിയിൽ വിലപിടിപ്പേറിയ രത്നക്കല്ലുകളും വെളുത്ത മാർബിളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ കൊട്ടാരത്തെ 'സ്ഫടിക കൊട്ടാരം' (Palace of Mirrors) എന്നും വിളിക്കാറുണ്ട്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ 1631-32 കാലഘട്ടത്തിൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. മുഗൾ ഭരണാധികാരികൾ ലാഹോർ കോട്ടയിൽ നിർമ്മിച്ച 21 നിർമ്മിതികളിൽ ഉൾപ്പെടുന്ന ഈ കൊട്ടാരത്തെ 'ലാഹോർ കോട്ടയുടെ കിരീടത്തിലെ രത്നം' എന്നുവിശേഷിപ്പിക്കാറുണ്ട്. ലാഹോർ കോട്ടയിലെ ശീഷ് മഹൽ ഉൾപ്പടെയുള്ള കെട്ടിടങ്ങളെ 1981-ൽ യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

വാക്കിന്റെ ഉത്ഭവം

'ശീഷ് മഹൽ' എന്ന വാക്കിന് ഉർദ്ദു ഭാഷയിൽ 'സ്ഫടികങ്ങളുടെ കൊട്ടാരം' എന്നാണർത്ഥം. ദർപ്പണങ്ങളും വെളുത്ത മാർബിളുകളും നിറഞ്ഞ ഭിത്തിയും മേൽക്കൂരയും ഈ കെട്ടിടത്തെ ഒരു സ്ഫടിക കൊട്ടാരമാക്കിത്തീർക്കുന്നു. ആഗ്ര കോട്ടയിലും ആംബർ കോട്ടയിലും ശീഷ് മഹൽ പോലുള്ള നിർമ്മിതികളുണ്ട്.

ചരിത്രം

മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ 1556-ൽ ലാഹോർ കോട്ട പണികഴിപ്പിച്ചു. അദ്ദഹത്തിനു ശേഷം വന്ന മുഗൾ ഭരണാധികാരികൾ ഇവിടെ കൂടുതൽ കെട്ടിടങ്ങൾ നിർമ്മിച്ചു. വിലപിടിപ്പേറിയ മാർബിളുകളും മറ്റും ഉപയോഗിച്ച് ലാഹോർ കോട്ടയെ സമ്പന്നമാക്കിയത് ഷാജഹാനായിരുന്നു. അദ്ദേഹം ഇവിടെ ദിവാൻ-ഇ-ഖാസ്, മോത്തി മസ്ജിദ്, നൗലാഘാ പവിലിയൻ, ശീഷ് മഹൽ, വിശ്രമമുറികൾ എന്നിവ നിർമ്മിച്ചു. ജഹാംഗീറിന്റെ കാലത്തു നിർമ്മിക്കപ്പെട്ട ഷാ ബുർജ് ബ്ലോക്കാണ് ശീഷ് മഹൽ നിർമ്മിക്കുന്നതിനായി ഷാജഹാൻ തിരഞ്ഞെടുത്തത്. രാജാക്കന്മാരുടെ തന്ത്രപ്രധാനമായ യോഗങ്ങൾ നടന്നിരുന്ന ഈ കെട്ടിട സമുച്ചയത്തിൽ മന്ത്രിമാർ, രാജകുമാരന്മാർ എന്നിങ്ങനെ വളരെ കുറച്ചു പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. 1628 മുതൽ 1634 വരെ ഷാജഹാൻ ലാഹോർ കോട്ടയിൽ ധാരാളം മന്ദിരങ്ങൾ നിർമ്മിച്ചു. വിലപിടിപ്പേറിയ വെളുത്ത മാർബിളുകൾ ഉപയോഗിച്ചുള്ള നിർമ്മിതികൾക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയിരുന്നത്. മുഗൾ ഭരണശേഷം അധികാരത്തിൽ വന്ന സിഖ് ഭരണാധികാരികളും ലാഹോർ കോട്ടയിൽ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സിഖ് ഭരണാധികാരിയായിരുന്ന രാജാ രഞ്ജിത് സിങ്ങിന്റെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായിരുന്നു ശീഷ് മഹൽ. ഇതിനോടു ചേർന്ന് അന്തപ്പുരത്തിലെ സ്ത്രീകൾക്കു താമസിക്കുന്നതിനായി ഒരു മുറി അദ്ദേഹം നിർമ്മിച്ചിരുന്നു. പ്രശസ്തമായ കോഹിനൂർ രത്നം സൂക്ഷിച്ചിരുന്നതും ശീഷ് മഹലിലായിരുന്നു.

ഘടന

അർദ്ധ അഷ്ടഭുജാകൃതിയിലാണ് ശീഷ് മഹൽ നിർമ്മിച്ചിരിക്കുന്നത്. പ്രധാന ഭാഗത്ത് മാർബിൾ കൊണ്ടു നിർമ്മിച്ച അഞ്ചു കമാനങ്ങളുണ്ട്. ഇവ ഓരോന്നും രണ്ടു തുണുകളിലായി നിർത്തിയിരിക്കുന്നു. ദർപ്പണങ്ങളും രത്നക്കല്ലുകളും വെളുത്ത മാർബിളുകളും കൊണ്ട് കൊട്ടാരമാകെ അലങ്കരിച്ചിരിക്കുന്നു. തിളക്കമുള്ള വസ്തുക്കൾ പ്രത്യേക ജ്യാമിതീയ രൂപത്തിൽ അലങ്കരിച്ചിരുന്ന ഇന്തോ - പേർഷ്യൻ കലാരീതിയായ പിയത്ര ദുരെ ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കോൺവെക്സ് ദർപ്പണം ഉൾപ്പടെ ആയിരക്കണക്കിനു ദർപ്പണങ്ങളും മൊസൈക്ക് ശകലങ്ങളും പതിപ്പിച്ച ഭിത്തിയാണ് ഇവിടെയുള്ളത്. ദർപ്പണങ്ങളുടെയും മാർബിളുകളുടെയും സാന്നിദ്ധ്യം മൂലം കൊട്ടാരമാകെ പ്രകാശ പൂരിതമായി കാണപ്പെടുന്നു. ശീഷ് മഹലിന്റെ മേൽക്കൂരയിൽ ആദ്യകാലത്ത് ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. ഇവ പിന്നീട് മാറ്റുകയും വിവിധ വർണ്ണങ്ങളിലുള്ള മൊസൈക്ക് സ്ഥാപിക്കുകയും ചെയ്തു.

സംരക്ഷണം

മുഗളൻമാർക്കു ശേഷം സിഖുകാരും ബ്രിട്ടീഷുകാരും ശീഷ് മഹൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ സംരക്ഷിച്ചുവന്നു. 1904-05 കാലഘട്ടത്തിൽ ഇവിടുത്തെ മേൽക്കൂരയുടെ ചില ഭാഗങ്ങൾ അടർന്നു വീണു. 1927-ൽ ബ്രിട്ടീഷ് പുരാവസ്തു വകുപ്പ് കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിച്ചു. 1960-കളിലും കൊട്ടാരത്തിനു കേടുപാടുകൾ സംഭവിച്ചിരുന്നു. 1975-ൽ പാകിസ്താൻ ഭരണകൂടം ശീഷ് മഹലിനെ ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 1981-ൽ ശീഷ് മഹൽ ഉൾപ്പടെ ലാഹോർ കോട്ടയിലെ എല്ലാ കെട്ടിടങ്ങളും യുനെസ്കോ ലോകപൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തി. 2006-ലാണ് ഇവിടെ അവസാനമായി അറ്റകുറ്റപ്പണികൾ നടന്നത്.

ഇതും കാണുക

  • ലാഹോർ കോട്ട
  • ഷാലിമാർ പൂന്തോട്ടം, ലാഹോർ
  • മോത്തി മസ്ജിദ്
  • ബാദ്ശാഹി മോസ്ക്
  • യുനെസ്കോ ലോകപൈതൃക കേന്ദ്രങ്ങൾ

കൂടുതൽ വായനയ്ക്ക്

  • Asher, Catherine E G (1992) Architecture of Mughal India. Cambridge University Press. ISBN
  • Chaudhry, Nazir Ahmed (1998) Lahore: Glimpses of a Glorious Heritage. Sang-e-Meel Publications. ISBN
  • Dogar, Muhammad Aasim (1995) Splendour of Lahore Fort. Ilm Dost Publishers.
  • Haider, Zulqarnain (1978) Pietra Dura Decorations of Naulakha at Lahore Fort. (Mujallah-e-Taḥqĭq, Kullīyah-e-ʻUlūm-e-Islāmiyah va Adabiyāt-e-Sharqiyah). Faculty of Islamic and Oriental Learning University of the Punjab.
  • Khan, Ahmed Nabi (1997) Studies in Islamic Archaeology of Pakistan. Sang-e-Meel Publications
  • Koch, Ebba (1991). Mughal Architecture: An Outline of Its History and Development, 1526-1858. Prestel. ISBN
  • Koch, Ebba (1997) Mughal Palace Gardens from Babur to Shah Jahan (1526-1648). Muqarnas, Vol. 14, pp. 143–165.
  • Lal, Kanhaiya (1876). Rai Bahadur. Zafar Nzmah-i-Ranjit Singh, Ranjit Namah. Mustafaee Press. Lahore

പുറംകണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ശീഷ് മഹൽ (ലാഹോർ കോട്ട) നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)
മാപ്പ്
0.1km from Hathi Gate, Walled City, Lahore, Punjab, പാകിസ്ഥാൻ ദിശ ലഭിക്കുക

Foursquare എന്നതിലെ Shesh Mehal

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Pearl Continental Lahore

ആരംഭിക്കുന്നു $161

Luxus Grand Hotel

ആരംഭിക്കുന്നു $95

GRAND MILLENNIUM HOTEL LAHORE

ആരംഭിക്കുന്നു $35

Hotel One The Mall Lahore

ആരംഭിക്കുന്നു $72

Safari hotel

ആരംഭിക്കുന്നു $37

The Residency Hotel

ആരംഭിക്കുന്നു $90

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Naulakha Pavilion

The Naulakha Pavilion is a prominent white marble personal chamber

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Moti Masjid (Lahore)

Moti Masjid (Urdu موتی مسجد), one of the 'Pearl Mosques', is a 17th ce

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലാഹോർ കോട്ട

പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ലാഹോർ ക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Minar-e-Pakistan

Minar-e-Pakistan is a tall minaret in Iqbal Park Lahore, built in

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Data Durbar Complex

Data Darbar (or Durbar), located in the city of Lahore, Pakistan is

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lahore Zoo

The Lahore Zoo in Lahore, Punjab, Pakistan, established in 1872, was

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ഷാലിമാർ പൂന്തോട്ടം, ലാഹോർ

പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഷാലിമാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
വാഗ

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Skara Brae

Skara Brae (pronounced ) is a large stone-built Neolithic settlement,

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
എലഫന്റാ ഗുഹകള്‍

മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Coptic Museum

Coptic Museum is a museum in Coptic Cairo, Egypt with the largest

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Moti Masjid (Lahore)

Moti Masjid (Urdu موتی مسجد), one of the 'Pearl Mosques', is a 17th ce

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Aula Palatina

The Basilica of Constantine or Aula Palatina at Trier is a Roman

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക