Sacred groves in Vrindavan

വൃന്ദാവനം

714,745 people have been here
8.1/10

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ മഥുര ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് വൃന്ദാവനം( ഹിന്ദി :व्रेंदावन,സംസ്കൃതം :व्रेन्दवान,ഇംഗ്ലീഷ് : vrindavan).ശ്രീകൃഷ്ണന്റെ ബാല്യകാലം ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം എന്നാണ് ഐതിഹ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മധുരയിൽ നിന്നും 16 കി.മി അകലെയാണ് വൃന്ദാവനം സ്ഥിചെയ്യുന്നത്.നൂറുകണക്കിന് ക്ഷേത്രങ്ങൾ വൃന്ദാവനതിലുണ്ട്.മിക്ക ക്ഷേത്രങ്ങളും രാധാകൃഷ്ണ ക്ഷേത്രങ്ങളാണ്.

പദത്തിന്റെ ഉത്ഭവം

ഭാരതത്തിലെ പൗരാണിക നഗരമായ വൃന്ദാവനം,വൃന്ദ-വന എന്നി പദത്തിൽ നിന്നാണ് വൃന്ദാവനം എന്ന വാക്കുണ്ടായത് .വൃന്ദ എന്ന പദത്തിനർത്ഥം തുളസി(Ocimum sanctum) എന്നാകുന്നു.വനം(സംസ്കൃതം : वन) എന്നാൽ കാട് അല്ലെങ്കിൽ ചാൽ എന്നാകുന്നു.നിധിവനിലും സേവാകുന്ജിലും ഇത്തരം തുളസി കാടുകൾ ഇപോഴും കാണുവാൻ സാധിക്കും.

ചരിത്രം

വൃന്ദാവനത്തിന്റെ ചരിത്രം ഹിന്ദുവിശ്വാസവുമായി ബന്ധപെട്ടിരിക്കുന്നു.ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമാണ് വൃന്ദാവനം.ശ്രീകൃഷ്ണന്റെ ബാല്യം ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം.1590ൽ പണികഴിപ്പിച്ച ഗോവിന്ദദിയോക്ഷേത്രം വൃന്ദാവനത്തിലുണ്ട്.
ശ്രീ ചൈതന്യ മഹാപ്രഭുവാണ് 16-ആം നൂറ്റാണ്ടിൽ വൃന്ദാവനനഗരത്തിന്റെ യശസ്സ് വീണ്ടും ഉയർത്തികൊണ്ടുവന്നത്.ശ്രീ ചൈതന്യ മഹാപ്രഭു 1515ൽ വൃന്ദാവനനഗരത്തിൽ സന്ദർശനം നടത്തുകയും അദ്ദേഹത്തിന്റെ ആത്മീയശക്തികൊണ്ട് ശ്രീകൃഷ്ണനുമായി ബന്ധപെട്ട എല്ലാ പ്രധാനസ്ഥലങ്ങളും കണ്ടെത്തുകയും തീർത്ഥാടനകേന്ദ്രമായി ഉയർത്തുകയും ചെയ്തു.
പക്ഷേ കഴിഞ 250 വർഷങ്ങൾക്കുള്ളിൽ വൃന്ദാവനത്തിലെ പ്രധാന വനങ്ങളെല്ലാം നഗരവൽകരണത്തിന്റെ ഭാഗമായി നശിപ്പിക്കപെട്ടു.മയിലുകളും,പശുക്കളും,കുരങ്ങന്മാരും വിവിധ പക്ഷികളുടെ വിഹാര കേന്ദ്രമായിരുന്ന വനങ്ങൾ ഇല്ലാതായി.പശുക്കളെ ഗോശാലയിൽ മാത്രമേ ഇപ്പോൾ കാണുവാൻ സാധിക്കുകയുള്ളൂ

തീർത്ഥാടന കേന്ദ്രങ്ങൾ

ഹിന്ദുമതവിശ്വാസികളുടെ പ്രധാന തീർത്ഥാനകേന്ദ്രമാണ് വൃന്ദാവനം.വൈഷ്ണവവിശ്വാസവുമായി വൃന്ദാവനത്തിനു അഭേദ്യമായ ബന്ധമുണ്ട്.ശ്രീകൃഷ്ണണനുമായി ബന്ധപെട്ട നിരവധി ആഘോഷങ്ങൾ എല്ലാവർഷവും ഇവിടെ നടക്കാറുണ്ട്.ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി നിരവധിഭക്തന്മാർ ഇവിടെ എല്ലാവർഷവും എത്തിചേരാറുണ്ട്.
ഭാഗവതപുരാണത്തിൽ ശ്രീകൃഷ്ണനും സഹോദരൻ ബലരാമനും മറ്റു ഗോപാലകന്മാരും ബാല്യകാലത്തിൽ ചിലവഴിച്ച സ്ഥലമായാണ് വൃന്ദാവനത്തെ വർണിച്ചിരിക്കുന്നത്.ശ്രീകൃഷ്ണൻ തന്റെ ബാല്യകാല സഖിമാരോടോത്ത് പ്രത്യേകിച്ച് രാധാറാണിയുമായി ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം.ഗീതഗോവിന്ദം,ജയദേവ തുടങ്ങിയ സംസ്കൃത കവിതകളിൽ ഇത്തരം കാര്യങ്ങളെകുറിച്ച് പരാമർശിക്കുന്നുണ്ട്.

പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ

മദൻമോഹൻ ക്ഷേത്രം

കാളിഘട്ടിനടുത്ത് കപൂർരാംദാസ് നിർമിച്ച ക്ഷേത്രമാണ് മദൻമോഹൻ ക്ഷേത്രം.വൃന്ദാവനിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രമായി ഇതിനെ കരുതുന്നു.സ്വാമി ചൈതന്യമഹാപ്രഭുവുമായി ഈ ക്ഷേത്രം വളരെയധികം ബന്ധപെട്ടിരിക്കുന്നു.ഔറംഗസേബിന്റെ ആക്രമണത്തിൽനിന്നും മദൻഗോപാലന്റെ യഥാർത്ഥ ചിത്രം സംരക്ഷിക്കുന്നതിനുവേണ്ടി രാജസ്ഥാനിലെ കറൗലിയിലേക്ക് മാറ്റിയതുകൊണ്ട് ഇപ്പോൾ മദൻമോഹൻ ക്ഷേത്രത്തിലുള്ള ഛായാചിത്രം യഥാർതഛായാചിത്രമല്ല.

രാധാവല്ലഭ ക്ഷേത്രം

ശ്രീ ഹിത്ഹരിവനാൽ മഹാപ്രഭുവാൽ നിർമിതമായ ക്ഷേത്രമാണ് രാധാവല്ലഭ ക്ഷേത്രം.

ജയ്പൂർ ക്ഷേത്രം

1917ൽ ജയ്പൂർ മഹാരാജാവായ ശ്രീ സ്വാമി മാധോസിംഗ് II നിർമിച്ചതാണ് ജയ്പൂർ ക്ഷേത്രം.ക്ഷേത്രം രാധമാധവനുവേണ്ടി സമർപിക്കപെട്ടു.

ശ്രീ രാധാരമണൻ ക്ഷേത്രം

1542 ൽ ഗോപാല ഗോസ്വാമി ബട്ടയുടെ ആഗ്രഹപ്രകാരം നിർമിച്ച ക്ഷേത്രമാണ് ശ്രീ രാധാരമണൻ ക്ഷേത്രം.

സഹ്ജി ക്ഷേത്രം

1876ൽ ലഖ്നൗവിലുള്ള ഷാകണ്ഡൻലാൽ നിർമിച്ച ക്ഷേത്രമാണ് സഹ്ജി ക്ഷേത്രം.ഈ ക്ഷേത്രത്തിലുള്ള ആരാധനമൂർത്തിയെ ചോട്ടാ രാധാരമൺ എന്ന പ്രശസ്തമായ നാമത്തിൽ അറിയപ്പെടുന്നു.പലതരം ചുമർ ചിത്രങ്ങളാലും വിലയേറിയ മനോഹരങ്ങളായ മാർബിൾ കല്ലുകളാലും നിർമിച്ച ക്ഷേത്രമാണ് സഹ്ജി ക്ഷേത്രം.

രംഗാജി ക്ഷേത്രം

1851ൽ പണികഴിപ്പിച്ച ഈ ക്ഷേത്രം വൈകുണ്ഡത്തിൽ ശ്രീ മഹാവിഷ്ണു അനന്തന്റെ മുകളിൽ ശയിക്കുന്ന രീതിയിലുള്ള വിഗ്രഹമാണുള്ളത്‌. ശ്രീ വില്ലിപുത്തുൽ ക്ഷേത്രമാതൃകയാണ് രംഗാജി ക്ഷേത്രത്തിനുള്ളത്. ഗോപുരവും ധ്വജസ്തംബവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ജലസംഭരണിയും ഉദ്യാനവും ഈ ക്ഷേത്രത്തിനകത്തുണ്ട്.മാർച്ച്‌-ഏപ്രിൽ മാസങ്ങളിൽ നടത്തുന്ന ബ്രമോത്സവം വളരെ പ്രശസ്തമാണ്.ഇതിനെ രഥമേള എന്നപേരിലും അറിയപ്പെടുന്നു.പത്തുദിവസം നീണ്ടു നിൽക്കുന്ന രഥം വലിക്കുന്ന ആഘോഷമാണിത്.

രാധാദാമോദർ മന്ദിരം

സേവകുഞ്ജിനടുത്തായി 1542ൽ ശ്രീല ജീവ ഗോസ്വാമി നിർമിച്ച മന്ദിരമാണിത്.ഇവിടത്തെ വിഗ്രഹം ശ്രി ശ്രി രാധാ ദാമോദർ ആണ്. ഭക്തി വേദാന്ത സ്വാമി പ്രഭുപാദയും ഈ മന്ദിരത്തിലുണ്ട്.

മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങൾ

സേവാകുഞ്ച്, കാശിഘട്ട്, ശ്രീജി ക്ഷേത്രം, ജുഗൽ കിഷോർ ക്ഷേത്രം, ലാൽ ബാബു ക്ഷേത്രം, രാജ് ഘട്ട്, കുസുമ സരോവർ, മീര ഭായ് ക്ഷേത്രം, കാളിയഘട്ട്, വരാഹഘട്ട്, ചിരഘട്ട് തുടങ്ങിയവ വൃന്ദാവനത്തിനടുത്തുള്ള മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. ശ്രീകൃഷ്ണൻ രാസലീലയാടിയ സ്ഥലമാണത്രേ സേവാകുഞ്ജ്. ശ്രീകൃഷ്ണൻ രാധാറാണിയുമായി വിശ്രമിച്ച സ്ഥലമാണ്‌ നിധിവൻ. സ്വാമി ഹരിദാസിന്റെ സമാധി സ്ഥലവുമാണിത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എല്ലാവർഷവും വളരെ വിപുലമായ രീതിയിൽ ആഘോഷപരിപാടികൾ നടക്കാറുണ്ട്. വൃന്ദാവനത്തിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ്‌ ഗുരുകുലം റോഡിലെ ശ്രീ കതിയ ബാബയുടെ സ്ഥാനം.

ശ്രി വൃന്ദാവൻ-ചന്ദ്ര മന്ദിരം

] ഡൽഹിയിൽനിന്നും 90 മൈലുകൾ അകലെ തെക്ക്-കിഴക്കായാണ് വൃന്ദാവൻ-ചന്ദ്രമന്ദിരം സ്ഥിതിചെയ്യുന്നത്. 2006ലെ ശ്രീരാമനവമി ദിവസം ആണ് ഭക്തർക്കുവേണ്ടി ഈ മന്ദിരം തുറന്നു കൊടുത്തത്. പുതിയതും പൌരാണികവും ആധുനികവുമായ ശില്പകലകളുടെ സമന്വയം ഈ മന്ദിരത്തിൽ കാണുവാൻ സാധിക്കും. ശ്രീ ജന്മാഷ്ടമി, ശ്രീ രാമനവമി, ശ്രീ രാമനവമി, കാർത്തികോത്സവം, ഗൗരപൂർണിമ തുടങ്ങിയവ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്. മഹാഭിഷേകം ഈ നാളുകളിൽ നടത്തപ്പെടുന്നു. പ്രധാനപ്പെട്ട ഒരു തീർത്ഥാടനകേന്ദ്രമായി ഇവിടം മാറിയിട്ടുണ്ടു്.

അക്ഷയപാത്ര

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് അക്ഷയപാത്ര. ഏതാണ്ട് 13ലക്ഷം കുട്ടികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകിവരുന്നു. ഭാരതത്തിൽ ഏതാണ്ട് 8 സംസ്ഥാനത്തിൽ ഇതിന്റെ പ്രവർത്തനമുണ്ട്. വൃന്ദാവനത്തിൽ അക്ഷയപാത്ര സംഘടനയുടെ പ്രവർത്തനം 2003ൽ ആരംഭിച്ചു. 50 ഓളം വാനുകൾ അക്ഷയപാത്ര സംഘടന ഉച്ചഭക്ഷണ വിതരണത്തിനായി ദിവസേന ഉപയോഗിച്ചുവരുന്നു. ഭാരതത്തിൽ അക്ഷയപാത്ര സംഘടനയുടെ പ്രവർത്തനത്തിൽ ഉത്തർപ്രദേശ് സംസ്ഥാനം രണ്ടാം സംസ്ഥാനത്ത് നിൽക്കുന്നു. ISO22000 സർടിഫിക്കറ്റ് വൃന്ദാവൻ അക്ഷയപാത്ര അടുക്കളക്ക് ലഭിച്ചിട്ടുണ്ട്. 40000 റൊട്ടികൾ ഒരേസമയം ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങൾ അക്ഷയപാത്രക്ക് സ്വന്തമായുണ്ട്.

ഭൂമിശാസ്ത്രം

27.58`N 77.7`E അക്ഷാംശത്തിൽ സമുദ്രനിരപ്പിൽനിന്നും 170 മീറ്റർ ഉയരത്തിലാണ് വൃന്ദാവനം സ്ഥിതിചെയ്യുന്നത്.

ജനസംഖ്യയും സാക്ഷരതയും

2001 ലെ ഭാരതജനസംഖ്യ കണക്കെടുപ്പിൽ 56,618 പേർ വൃന്ദാവനത്തിലുണ്ട്.ഇതിൽ 56% പേർ പുരുഷൻ മാരും 44% പേർ സ്ത്രികളുമാണ്.വൃന്ദാവനത്തിലെ ഏകദേശ സാക്ഷരത 65% മാണ്.ഇതു ദേശിയ ശരാശരിയേക്കാൾ കൂടുതലാണ്.പുരുഷസാക്ഷരത 73% വും സ്ത്രീസാക്ഷരത 55% വുമാണ്.ഏതാണ്ട് 13% പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.

വിധവകൾ

ഭർത്താക്കന്മാർ മരിച്ചതിനെ തുടർന്നു സമൂഹത്തിൽ തിരസ്കാരവും അവഗണയും നേരിടുന്ന സ്ത്രീകൾ, ശിഷ്ടജീവിതം ചെലവഴിക്കാൻ വൃന്ദാവനം തെരഞ്ഞെടുക്കുക പതിവാണ്. പലതരം സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടേണ്ടി വരുന്ന അത്തരം ഒട്ടേറെ സ്ത്രീകളെ ഇവിടെ കാണാം. പലപ്പോഴും കുടുംബാംഗങ്ങൾ തന്നെയാണ് അവരെ ഇവിടെ എത്തിച്ച് ഉപേക്ഷിച്ചു പോകുന്നതെന്ന് ആരോപണമുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

Categories:
Post a comment
Tips & Hints
Arrange By:
Ankit Mathur
18 June 2011
Mor Bhavan is a good place to stay. Its decent and in budget too. Ask the Car parking caretakers for the way if you don't know. Helpful people they are
Gayle Lawrence
9 March 2013
I personally don't like to go on Friday because they only have the Ekadashi fasting menu. Every other day is great!
Load more comments
foursquare.com
Location
Map
Address

Bhaktivedanta Swami Marg, Gopinath Bagh, Vrindavan, Uttar Pradesh 281121, ഇന്ത്യ

Get directions
Open hours
Mon-Sun 24 Hours
References

Vrindavan | वृंदावन | Brindavan on Foursquare

വൃന്ദാവനം on Facebook

Hotels nearby

See all hotels See all
Hotel Shubham Majesty

starting $33

Hotel Basera Brij Bhoomi

starting $27

OYO 10708 Hotel Shree Krishna Spritual Stay

starting $13

Hotel Skd sar kamala dham

starting $24

Bharti Guest House

starting $14

Divine calling

starting $31

Recommended sights nearby

See all See all
Add to wishlist
I've been here
Visited
Govardhan hill
ഇന്ത്യ

Govardhan hill is a tourist attraction, one of the Sacred mountains

Add to wishlist
I've been here
Visited
അക്‌ബറിന്റെ ശവകുടീരം
ഇന്ത്യ

മുഗൾ ഭരണാധികാരിയായിരുന്ന അക്‌ബറിനായി മുഗൾ വാസ്തുകലയിൽ നിർമ്മിക്കപ്പെട്

Add to wishlist
I've been here
Visited
ഫത്തേപ്പൂർ സിക്രി
ഇന്ത്യ

ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേ

Add to wishlist
I've been here
Visited
ബുലന്ദ് ദർവാസ
ഇന്ത്യ

ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നും 43 കി.മീ അകലെ ഉള്ള ഫത്തേപ്പൂർ സിക

Add to wishlist
I've been here
Visited
ആഗ്ര കോട്ട
ഇന്ത്യ

പണി കഴിപ്പിച്ച കോട്ടയാണ്‌ ആഗ്ര കോട്ട. ആഗ

Add to wishlist
I've been here
Visited
Musamman Burj
ഇന്ത്യ

Musamman Burj is a tourist attraction, one of the Towers in Agra,

Add to wishlist
I've been here
Visited
താജ്‌ മഹല്‍
ഇന്ത്യ

ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍ (Шаблон:PronEng --

Add to wishlist
I've been here
Visited
ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ട്
ഇന്ത്യ

ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഒന്ന് കാറോട്ട മത്സര വേദിയാണ്

Similar tourist attractions

See all See all
Add to wishlist
I've been here
Visited
Palatine Hill
ഇറ്റലി

Palatine Hill (Italiano: Colle palatino) is a tourist attraction, one

Add to wishlist
I've been here
Visited
Dodona
ഗ്രീസ്

Dodona (ελληνικά: Αρχαία Δωδώνη) is a tourist attraction, one of

Add to wishlist
I've been here
Visited
Basilica di Santa Maria Maggiore
ഇറ്റലി

Basilica di Santa Maria Maggiore is a tourist attraction, one of the

Add to wishlist
I've been here
Visited
Dolmabahçe Palace
തുര്‍ക്കി

Dolmabahçe Palace (Türkçe: Dolmabahçe Sarayı) is a tourist attr

Add to wishlist
I've been here
Visited
Maiden's Tower
തുര്‍ക്കി

Maiden's Tower (Türkçe: Kız Kulesi) is a tourist attraction, one of th

See all similar places