ഹിമാലയം

ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയാണ്‌ ഹിമായലയം. ഈ പര്‍വ്വതനിര ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ്‌ ഹിമാലയത്തിലാണ്‌, ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, K2 (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ ആന്‍ഡെസ് പര്‍വ്വതനിരയിലുള്ള അകോന്‍കാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.

ആറ് രാജ്യങ്ങളിലായി ഇത് വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ്‌ ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതട വ്യവസ്ഥയുടെ ഉല്‍ഭവസ്ഥാനവും ഇതിലാണ്‌, സിന്ദു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവ, ഏതാണ്ട് 1.3 ബില്യണ്‍ ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു.

പടിഞ്ഞാറ് സിന്ദു നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളം ഇതിനുണ്ട്, പശ്ചിമഭാഗത്തെ കാശ്മീര്‍-ചിന്‍ജിയാങ്ങ് മേഖലയില്‍ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചല്‍ പ്രദേശ് മേഖലയില്‍ 150 കി.മീ എന്നിങ്ങനെ വീതിയില്‍ വ്യത്യാസം കാണപ്പെടുന്നു.

ചരിത്രം

മടക്കു പര്‍വതങ്ങളില്‍ പെടുന്ന ഹിമാലയം, ഇന്തോ-ആസ്ത്രേലിയന്‍ ഭൂഫലകം, യൂറേഷ്യന്‍ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലില്‍ നിന്നും ഉടലെടുത്തതാണെന്ന് കരുതുന്നു. ഏതാണ്ട്‌ 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പാണീ കൂട്ടിയിടി നടന്നത്‌.

ഭാരത ചരിത്രവുമായി ഹിമാലയം ചേര്‍ത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും തന്നെ ഹിമവാന്‍, ഹിമാലയം, ഹൈമവതി മുതലായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഹൈന്ദവ ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. പരമശിവന്റെ ആസ്ഥാനമായ കൈലാസം ഹിമാലയത്തിലാണ്‌. പാര്‍വതി ദേവി ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. രാമായണം, മഹാഭാരതം എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.

പ്രത്യേകതകള്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റര്‍ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ സിന്ധു നദി മുതല്‍ കിഴക്ക്‌ ബ്രഹ്മപുത്ര നദി വരെ ഉള്ള പര്‍വ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.

സമാന്തരങ്ങളായ മൂന്നു നിരകള്‍ ചേരുന്നവയാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചല്‍(Lesser Himalaya), സിവാലിക്‌(Outer Himalaya) എന്നിവയാണവ. ടിബറ്റന്‍ ഹിമാലയം(Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.

ഹിമാദ്രി

ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ്‌ ഈ നിര. എവറസ്റ്റ്‌, കാഞ്ചന്‍ ജംഗ, നംഗ പര്‍വതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്‌.

ഹിമാചല്‍

ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. ഡാര്‍ജിലിംഗ്‌, മസ്സൂറി, നൈനിറ്റാള്‍ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്‌.

സിവാലിക്‌

ഹിമാലയത്തിന്റെ ഏറ്റവും തെക്കുള്ള നിര. ഉരുള്‍ പൊട്ടല്‍, ഭൂകമ്പം എന്നിവ ഈ നിരയില്‍ സാധാരണമാണ്‌. ഡൂണ്‍സ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ സിവാലിക്‌ നിരയിലാണ്‌(ഉദാ: ഡെറാഡൂണ്‍).

പരിസ്ഥിതി

വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികള്‍ പറയുന്നത്‌. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.

ഇതും കാണുക

  • ഓം പര്‍വ്വതം
Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ഹിമാലയം നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Cygnett Inn Krishna Hotel

ആരംഭിക്കുന്നു $34

Hotel Siddhartha

ആരംഭിക്കുന്നു $55

Kalptaru Lords Inn Nepalganj

ആരംഭിക്കുന്നു $30

Hotel Batika

ആരംഭിക്കുന്നു $50

Hotel Sunrise

ആരംഭിക്കുന്നു $50

Karnali Jungle Camp

ആരംഭിക്കുന്നു $100

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ബാബരി മസ്ജിദ്‌

ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ 400 വര്‍ഷത്തിലധിക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ധവളഗിരി

മധ്യ-ഹിമാലയൻ നിരകളിൽ നങ്ഗപർവതത്തിനും നംചബർവയ്ക്കും മധ്യേ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Roomi Darwaza

The Roomi Darwaza (Hindi: रूमी दरवाज़ा, Urdu: رومی دروازه, also spe

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
World Peace Pagoda, Nepal

World Peace Pagoda, Nepal ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, Pokhara , നേപ്

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
അയോദ്ധ്യ

ഇന്ത്യയിലെ ഉത്തർ പ്രദേശ് സംസ്ഥാനത്തെ ഒരു പഴയ പട്ടണമാണ് അയോദ്ധ്യ. (

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലുംബിനി

the zone of Nepal, ദയവായി :Lumbini Zone കാണുക. Lumb

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Ambedkar Memorial

Dr Bhimrao Ambedkar Samajik Parivartan Prateek Sthal (also known as

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dilkusha Kothi

Dilkusha Kothi (Hindi: दिलकुशा कोठी, Urdu: دِلکُشا کوٹھی) is the

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Çamlıca Hill

Çamlıca Hill (Turkish: Çamlıca Tepesi), aka Big Çamlıca Hill (Turk

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Üetliberg

The Üetliberg (also spelled Uetliberg, pronounced Шаблон:IPA in Zür

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Top of Mt. Takao (高尾山頂)

Top of Mt. Takao (高尾山頂) ഒരു വിനോദസഞ്ചാര ക

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Gellért Hill

Gellért Hill (magyar. Gellért-hegy; Deutsch. Blocksberg; Latina. M

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lysá hora

Lysá hora (Czech pronunciation: ]; Polish: Łysa Góra; German: Lys

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക