സിലൂസ് ഗെയിം റിസർവ്വ്

സിലൂസ് ഗെയിം റിസർവ്വ്, ടാൻസാനിയയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മൃഗങ്ങൾക്കായുള്ള കരുതൽ കേന്ദ്രങ്ങളിലൊന്നാണ്. ഒരു പ്രശസ്ത വിനോദവേട്ടക്കാരനും, ആദ്യകാല വനപരിപാലകനും ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്കെതിരെ പടപൊരുതവേ 1917 ൽ ഈ പ്രദേശത്തെ ബെഹോ ബെഹോയിൽ വച്ച് മരണമടഞ്ഞയാളുമായ സർ ഫ്രെഡറിക് സിലൂസിനെ അനുസ്മരിച്ചാണ് ഈ ഗെയിം റിസർവ്വിന് സിലൂസ് എന്ന പേരു ചാർത്തപ്പെട്ടത്.  

സ്കോട്ടിഷ്‍ പര്യവേക്ഷകനും ഭൂപടരചയിതാവുമായിരുന്ന കീത്ത് ജോൺസ്റ്റണും RSGS ൻറെ നേതൃത്വത്തിൽ ആഫ്രിക്കയിലെ മഹാതടാകങ്ങളിലേയ്ക്കുള്ള ഒരു പര്യവേക്ഷണ യാത്ര ജോസഫ് തോംസണുമായി ചേർന്ന് നടത്തവേ 1879 ൽ ബെഹോ ബെഹോയിൽവച്ച് മരണമടഞ്ഞിരുന്നു. 1982 ൽ ഈ പ്രദേശത്തെ സവിശേഷമായ കന്യാവനങ്ങളുടെ സാന്നീദ്ധ്യവും വന്യജീവി വൈവിദ്ധ്യവും മുൻനിറുത്തി യുസെസ്കോ, ലോക പൈതൃക സ്ഥാനത്തിൽ ഉൾപ്പെടുത്തി. 

ഈ ഗെയിം റിസർവ്വിൻറെ മൊത്തം വിസ്തീർണ്ണമായ 54,600 കിമീ 2 (21,100 ചതുരശ്ര മൈൽ) കൂടാതെ അധികമായി ബഫർ സോണുകളുമുണ്ട്. ഗെയിം റിസർവ്വിൻറെ പരിധിയിൽ സ്ഥിരമായ മനുഷ്യവാസമോ സ്ഥിരം കെട്ടിടങ്ങളോ അനുവദനീയമല്ല. മനുഷ്യൻറെ അകത്തേയ്ക്കുള്ള പ്രവേശനനും പുറത്തേയ്ക്കുള്ള പോക്കുമെല്ലാം ടാൻസാനിയൻ മിനിട്രി ഓഫ്‍ നാച്ചുറൽ റിസോർസസ് ആൻറ് ടൂറിസത്തിലെ വന്യജീവി വിഭാഗം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.  

വിശാല ശാദ്വല ഭൂമിയിൽ സാധാരണയായി കാണപ്പെടുന്ന മൃഗങ്ങളിൽ ചിലത് ആഫ്രിക്കൻ ബുഷ് ആനകൾ, കറുത്ത കാണ്ടാമൃഗങ്ങൾ, ഹിപ്പോപ്പൊട്ടാമസ്, മസായി സിംഹങ്ങൾ, കിഴക്കൻ ആഫ്രിക്കൻ കാട്ടുനായ്ക്കൾ, ചീറ്റകൾ, കേപ്പ് കാട്ടുപോത്തുകൾ, മസായി ജിറാഫുകൾ, പ്ലെയിൻ സീബ്രകൾ, മുതലകൾ എന്നിവയാണ്. ആഫ്രക്കയിലെ ഇതര ഗെയിം റിസർവ്വുകളിലോ ദേശീയോദ്യാനങ്ങളിലോ കാണപ്പെടുന്നതിനേക്കാൾ കൂടുതലായി ഇത്തരം മൃഗങ്ങളെ ഈ ഗെയിം റിസർവ്വിൽ കാണുവാൻ സാധിക്കുന്നതാണ്.

ചരിത്രം

ജർമ്മൻ ഗവർണ്ണറായിരുന്ന ഹെർമൻ വോൺ വിസ്മാൻ 1896 ൽ ഈ പ്രദേശം ഒരു സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും 1905 ൽ ഒരു വേട്ടയാടൽ മേഖലയായി പരിണമിക്കുകയും ചെയ്തു

വിവരണം

നീണ്ടുപരന്നു കിടക്കുന്ന ഈ റിസർവ്വിലെ ഭൂരിപക്ഷം പ്രദേശങ്ങളും വിനോദ വേട്ടയ്ക്കായി അനേകം സ്വകാര്യ സംരംഭകർ പാട്ടത്തിനെടുത്തിരിക്കുന്നു. എന്നാൽ റുഫിജി നദിയ്ക്ക് സമാന്തരമായുള്ള ഉദ്യാനത്തിൻറെ വടക്കൻ മേഖലയിലെ ഒരു ഭാഗം ഒരു ഫോട്ടോഗ്രാഫിക് സോണായി നിശ്ചയിക്കുകയും ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട്. 

പ്രധാനമായി, ഈ പ്രദേശത്തെ നദീതീരത്തിനു സമാന്തരമായും തടാക വ്യവസ്ഥയ്ക്കു സമീപവും നിരവധി ലോഡ്ജുകളും ക്യാമ്പുകളും സ്ഥിതി ചെയ്യുന്നു. റോഡുവഴിയുള്ള യാത്ര ദുഷ്കരമായതിനാൽ ഭൂരിപക്ഷം സഞ്ചാരികളും ഇവിടെയെത്തുന്നത് ദാറുസലാമിൽനിന്നുള്ള ചെറിയ എയർക്രാഫ്റ്റുകൾ വഴിയും ടെയിൻ മാർഗ്ഗവുമാണ്.

മാഫിയ ദ്വീപിനു എതിരായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്ന റഫ്യൂജി നദി, ഏകദേശം 100 മീറ്റർ ആഴവും 100 മീറ്റർ വീതിയുമുള്ള സ്റ്റേഗ്ലേർ ഗോർജ് എന്ന പേരിലറിയപ്പെടുന്ന മലയിടുക്ക് എന്നിവാണ് പാർക്കിന് ചുറ്റുമുള്ള പ്രധാന സന്ദർശന സ്ഥലങ്ങൾ. ആവാസവ്യവസ്ഥയിൽ പുൽമേടുകൾ, സവിശേഷമായ അക്കേഷ്യ സാവന്ന, ഈർപ്പനിലം, വിപുലമായ മയോമ്പോ വനപ്രദേശം എന്നിവയും ഗെയിം റിസർവ്വിനുള്ളിൽ ഉൾപ്പെടുന്നു. 

വന്യജീവികളുടെ ആകെയുള്ള എണ്ണം വളരെ കൂടുതലാണെങ്കിലും, ഗെയിം റിസർവ് വളരെ വലുതായതിനാൽ മൃഗങ്ങളുടെ സാന്ദ്രത സ്ഥിരം സന്ദർശിക്കപ്പെടുന്ന ടാൻസാനിയയിലെ മറ്റു വടക്കൻ ടൂറിസ്റ്റ് മേഖലകളേക്കാൾ തുലോം കുറവാണ്.

സിലൂസ് ഗെയിം റിസർവ്വിനുള്ളിൽ നടന്നുള്ള സഞ്ചാരം അനുവദനീയമാണ്. റുഫിജി നദിയിലൂടെയുള്ള ബോട്ടുയാത്രയും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്. ഗെയിം റിസർവ്വിൽനിന്നുള്ള യൂറേനിയ നിക്ഷേപം കുഴിച്ചെടുക്കുന്നതിനായി ഗെയിം റിസർവ്വിൻറെ അതിരുകളുടെ പുനർനിർണ്ണയം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിർത്തിമാറ്റത്തിനു യുനെസ്കോ അംഗീകാരം നൽകിയത് പരിസ്ഥിതി പ്രവർത്തകരുടെയും യൂറേനിയം-നെറ്റ്‍വർക്ക്, റെയിൻഫോറസ്റ്റ് റെസ്ക്യൂ പോലെയുള്ള സംഘടനകളെയും നിശിതവിമർശനങ്ങൾക്കു വിധേയമായിട്ടുണ്ട്.

1976 ൽ സിലൂസ് ഗെയിം റിസേർവിൽ ഏകദേശം 109,000 ആനകളുണ്ടായിരുന്നുവെന്നു കണക്കാക്കിയിരുന്നു. ഇത് ആനകളുടെ അംഗസംഖ്യയിൽ ലോകത്തിലെ ഏറ്റവും വലുതായിരുന്നു. എന്നാൽ 2013 ആയപ്പോഴേയ്ക്കും ആനകളുടെ എണ്ണം വെറും 13,000 ആയി കുറഞ്ഞു, 2009 മുതൽ 2013 വരെയുള്ള കാലത്ത് ആനകളുടെ എണ്ണത്തിൽ 66 ശതമാനം കുറവുണ്ടായി. കള്ളന്മാർക്കു കഞ്ഞിവയ്ക്കുന്ന, വേട്ടക്കാർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെയും പ്രവർത്തനങ്ങളാണ് ആനകളുടെ എണ്ണത്തിലുണ്ടായ കുറവിന് കാരണമായി പറയപ്പെടുന്നത്.  

ബാഹ്യകണ്ണികൾ

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
സിലൂസ് ഗെയിം റിസർവ്വ് നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
The Retreat Selous Lodge

ആരംഭിക്കുന്നു $775

Udzungwa Falls Lodge

ആരംഭിക്കുന്നു $229

Selous Kinga Lodge

ആരംഭിക്കുന്നു $268

Nashera Hotel

ആരംഭിക്കുന്നു $96

Mafia Kivulini Lodge

ആരംഭിക്കുന്നു $42

Naam Suite Motel

ആരംഭിക്കുന്നു $30

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
നന്ദാദേവീ ദേശീയോദ്യാനം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
സുന്ദർബൻ ദേശീയോദ്യാനം

പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ദേശീയോദ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
യോസ്സെമിറ്റി ദേശീയോദ്യാനം

മധ്യപൂർവ്വ കാലിഫോർണിയയിലെ ടുവാ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ജാസ്പർ ദേശീയോദ്യാനം

ജാസ്പർ ദേശീയോദ്യാനം കനേഡിയൻ റോക്കിയിലെ ഏറ്റവും വലിയ ദേശ

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്

അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക