Forts in Lahore

ലാഹോർ കോട്ട

151,581 people have been here
8.2/10

പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ലാഹോർ കോട്ട അഥവാ ഷാക്വില. ലാഹോറിലെ വാൾഡ് സിറ്റിയുടെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഈ കോട്ട ഏകദേശം 20 ഹെക്ടേർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. 1556-ൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറാണ് കോട്ടയുടെ നിർമ്മാണം ആരംഭിച്ചത്. പിന്നീട് പല ഭരണാധികാരികളുടെയും ശ്രമഫലമായി പതിനേഴാം നൂറ്റാണ്ടോടുകൂടി കോട്ടയുടെ പണി പൂർത്തിയായി. ഹിന്ദു - മുസ്ലീം വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിക്കപ്പെട്ട ഇരുപതിലധികം പുരാതന കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ കോട്ടയിലെ പലഭാഗങ്ങളും മോഡി പിടിപ്പിക്കുന്നതിനായി അമൂല്യമായ മാർബിളുകൾ ഉപയോഗിച്ചിരുന്നു. അദ്ദഹത്തിന്റെ പുത്രൻ ഔറംഗസേബാണ് ലാഹോർ കോട്ടയുടെ കവാടമായ ആലംഗിരി ഗേറ്റ് നിർമ്മിച്ചത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം സിഖ് സാമ്രാജ്യത്തിലെ രഞ്ജിത് സിങ് ലാഹോർ കോട്ട പിടിച്ചെടുത്തു. 1849 ഫെബ്രുവരിയിൽ നടന്ന ഗുജറാത്ത് യുദ്ധത്തിൽ സിഖുകാരെ പരാജയപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷുകാർ കോട്ട സ്വന്തമാക്കി. 1947-ൽ പാകിസ്താൻ സ്വതന്ത്രമായതോടെ ലാഹോർ കോട്ട സർക്കാർ ഏറ്റെടുത്തു. 1981-ൽ ഷാലിമാർ പൂന്തോട്ടത്തെയും ലാഹോർ കോട്ടയെയും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

സ്ഥാനം

ലാഹോറിലെ വാൾഡ് സിറ്റിയുടെ വടക്കൻ ഭാഗത്താണ് ലാഹോർ കോട്ട സ്ഥിതിചെയ്യുന്നത്. ബാദ്ശാഹി മോസ്ക്, റോഷ്നയി ഗേറ്റ്, രാജാ രഞ്ജിത് സിങ്ങിന്റെ സമാധിസ്ഥലം എന്നിവയോടു ചേർന്ന് ലാഹോർ കോട്ടയുടെ കവാടമായ ആലംഗീരി ഗേറ്റ് സ്ഥിതിചെയ്യുന്നു. കോട്ടയുടെ വടക്കൻ അതിർത്തിക്കു സമീപം ഇഖ്ബാൽ പാർക്കും മിനാരി പാകിസ്താനുമുണ്ട്.

ചരിത്രം

ലാഹോർ കോട്ട നിലനിൽക്കുന്ന സ്ഥലത്ത് മുമ്പ് ജനവാസം കുറവായിരുന്നു. ഇവിടെ ആദ്യകാലത്ത് ചെളിയും ഇഷ്ടികയും കൊണ്ടു നിർമ്മിച്ച മറ്റൊരു കോട്ടയുണ്ടായിരുന്നതായി പറയപ്പെടുന്നു. പതിനാന്നാം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നിയുടെ കാലത്താണ് ഇവിടെയുള്ള കോട്ടയെപ്പറ്റി ചരിത്രത്തിൽ ആദ്യമായി പരാമർശിക്കപ്പെടുന്നത്. 1241-ലെ മംഗോളിയൻമാരുടെ ലാഹോർ ആക്രമണത്തെത്തുടർന്ന് കോട്ട തകർന്നു. പിന്നീട് ഡൽഹി സുൽത്താനത്തിലെ അടിമവംശ ഭരണാധികാരിയായ ഗിയാസുദ്ദീൻ ബാൽബൻ 1267-ൽ ഇവിടെ ഒരു കോട്ട നിർമ്മിച്ചു. 1398-ൽ തിമൂറിന്റെ ആക്രമണത്തോടെ ഈ കോട്ടയുടെ പല ഭാഗങ്ങളും നശിച്ചു. 1421-ൽ മുബാറക് ഷാ സയീദ് ഇതു പുനർനിർമ്മിച്ചു. 1430-കളിൽ കാബൂളിലെ ഷെയ്ഖ് അലി ലാഹോർ കോട്ട പിടിച്ചെടുത്തു. പിന്നീട് 1524-ൽ ബാബർ മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതുവരെയും ലോധി സുൽത്താന്മാരാണ് കോട്ടയുടെ അവകാശികളായിരുന്നത്.

മുഗൾ ഭരണകാലത്ത്

മുഗൾ ഭരണാധികാരിയായിരുന്ന അക്ബറാണ് ഇപ്പോഴുള്ള ലാഹോർ കോട്ടയുടെ നിർമ്മാണം തുടങ്ങിവച്ചത്. 1575-ഓടെ കോട്ടയുടെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി. അക്ബറിന്റെ കാലത്തുണ്ടായിരുന്ന പല നിർമ്മിതികളും പിന്നീടുവന്ന ഭരണാധികാരികൾ പുതുക്കിപ്പണിഞ്ഞു. അക്ബറിന്റെ പുത്രനായ ജഹാംഗീർ ഇവിടെയുള്ള കലാബുർജ് നിർമ്മിച്ചു. യൂറോപ്യൻ ശൈലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് യേശുക്രിസ്തുവിന്റെയും മഡോണയുടെയും ചിത്രങ്ങൾ കൂട്ടിച്ചേർത്തതും ജഹാംഗീറാണ്. 1606-ൽ സിഖ് ഗുരു അർജുൻ ദേവിനെ വധിക്കും മുമ്പ് തടവിൽ പാർപ്പിച്ചത് ലാഹോർ കോട്ടയിലായിരുന്നു. ജഹാംഗീറിന്റെ കാലത്താണ് ചിത്രപ്പണികൾ നിറഞ്ഞ കൂറ്റൻ മതിലിന്റെ നിർമ്മാണം പൂർത്തിയായത്. മതിലിന്റെ നിർമ്മാണത്തിനായി വിലപിടിപ്പേറിയ മൊസൈക്കും ടൈൽസും അദ്ദേഹം ഉപയോഗിച്ചു. ലാഹോർ കോട്ടയുടെ കിഴക്കായി മറിയം സമാനി ബീഗത്തിന്റെ പള്ളി നിർമ്മിച്ചതും ജഹാംഗീറാണ്.

ജഹാംഗീറിന്റെ പുത്രൻ ഷാജഹാൻ 1628 മുതൽ 1645 വരെയുള്ള കാലഘട്ടത്തിൽ ലാഹോർ കോട്ടയിലെ മോത്തി മസ്ജിദ്, നാൽപ്പത് തൂണുകളുള്ള ദിവാൻ-ഇ-ആം തുടങ്ങിയവ നിർമ്മിച്ചു. അദ്ദഹത്തിന്റെ പുത്രനായ ഔറംഗസേബാണ് ലാഹോർ കോട്ടയുടെ കവാടമായ ആലംഗിരി ഗേറ്റ് നിർമ്മിച്ചത്. അർദ്ധവൃത്താകാര ഗോപുരങ്ങളുള്ള ഈ നിർമ്മിതിയെ ലാഹോർ നഗരത്തിന്റെ പ്രതീകമായി കണക്കാക്കിവരുന്നു. ആലംഗീരി ഗേറ്റ് പാകിസ്താന്റെ കറൻസി നോട്ടിലും ഇടംപിടിച്ചിരുന്നു.

മുഗൾ ഭരണശേഷം

മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയോടെ അഫ്ഗാനിലെ ദുറാനികളും പിന്നീട് മറാത്താ വംശജരും ലാഹോർ കോട്ടയുടെ അവകാശികളായിത്തീർന്നു. 1799-ൽ സിഖ് ഭരണാധികാരി രഞ്ജിത് സിങ് ലാഹോർ നഗരം പിടിച്ചെടുത്തതോടെ കോട്ടയും അദ്ദഹത്തിന്റെ സ്വന്തമായി. ലാഹോർ കോട്ടയെ അദ്ദേഹം വേനൽക്കാല വസതിയാക്കി. സിഖ് ഭരണകാലത്ത് ഇവിടെ സെഹ്ദാരി പവലിയനും നാഗക്ഷേത്രവും നിർമ്മിക്കപ്പെട്ടു. മോത്തി മസ്ജിദിനെ സിക്കുകാർ ഗുരുദ്വാരയാക്കി മാറ്റി.

1841-ൽ രഞ്ജിത് സിങ്ങിന്റെ പുത്രൻ ഷേർ സിങ് ഒരു യുദ്ധത്തിനിടെ കോട്ടയിലെ ദിവാൻ-ഇ-ആം എന്ന കെട്ടിടം നശിപ്പിച്ചു. 1849-ൽ സിഖ് സാമ്രാജ്യം ക്ഷയിച്ചതോടെ ബ്രിട്ടീഷുകാർ ലാഹോർ കോട്ട പിടിച്ചെടുത്തു. ഏറെക്കാലം ബ്രിട്ടന്റെ കൈവശമായിരുന്ന കോട്ട 1947-ൽ പാകിസ്താൻ സ്വതന്ത്രമായതോടെ പാക് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി. 1959-ൽ ദിവാൻ-ഇ-ആമിനു സമീപം ഒരു പുരാതന സ്വർണ്ണ നാണയം ലഭിച്ചു. എ.ഡി. 1025-ൽ ഗസ്നിയിലെ മഹ്മൂദിന്റെ കാലത്താണ് ഈ നാണയം നിർമ്മിച്ചതെന്നു കരുതുന്നു. പിന്നീടു നടന്ന ഖനനത്തിൽ മണ്ണിനടിയിൽ നിന്നു പല നിർമ്മിതികളും കണ്ടെത്തി. 1981-ൽ ലാഹോർ കോട്ടയെയും ഷാലിമാർ പൂന്തോട്ടത്തെയും യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഇവിടുത്തെ സംരക്ഷണ പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യത്തോടെ നടന്നുവരുന്നു.

പ്രധാന നിർമ്മിതികൾ

നൗലാഖാ പവലിയൻ

1633-ൽ ഷാജഹാന്റെ കാലത്താണ് നൗലാഖാ പവലിയൻ നിർമ്മിച്ചത്. വെളുത്ത മാർബിൾ കൊണ്ടലങ്കരിച്ച മേൽക്കൂരയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഏകദേശം 9 ലക്ഷം രൂപ ചെലവായി. ഉർദ്ദുഭാഷയിൽ 9 ലക്ഷം എന്ന സംഖ്യയെ സൂചിപ്പിക്കാനാണ് 'നൗലാഖാ' എന്ന പദം ഉപയോഗിച്ചു വരുന്നത്. ലാഹോർ കോട്ടയുടെ വടക്കായി ശീഷ് മഹലിനു പടിഞ്ഞാറായാണ് നൗലാഖാ പവലിയൻ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷ് നോവലിസ്റ്റായ റുഡ്യാർഡ് കിപ്ലിംഗ് അദ്ദഹത്തിന്റെ വീടിന് 'നൗലാഖാ' എന്ന പേരാണ് നൽകിയിരിക്കുന്നത്.

ചിത്രങ്ങൾ നിറഞ്ഞ മതിൽ

ജഹാംഗീറിന്റെ കാലത്ത് ലാഹോർ കോട്ടയിൽ ചിത്രപ്പണികളോടുകൂടിയ ഒരു കൂറ്റൻ മതിൽ നിർമ്മിച്ചു. 1450 അടി നീളവും 50 അടി ഉയരവുമുള്ള ഈ മതിലിന്റെ നിർമ്മാണത്തിനായി തിളക്കമുള്ള ടൈൽസും മൊസൈക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുഗൾ ചിത്രരചനാശൈലിയിൽ വരച്ചു ചേർത്ത മാലാഖമാർ, ആനകൾ എന്നിവയുൾപ്പടെ ധാരാളം ചിത്രങ്ങൾ ഇവിടെയുണ്ട്.

ശീഷ് മഹൽ

പ്രധാന ലേഖനം: ശീഷ് മഹൽ (ലാഹോർ കോട്ട)

ലാഹോർ കോട്ടയിലെ ഷാ ബുർജ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കെട്ടിടമാണ് ശീഷ് മഹൽ. ദർപ്പണങ്ങൾ കൊണ്ടാണ് ഇവിടം അലങ്കരിച്ചിരിക്കുന്നത്. വിലപിടിപ്പേറിയ വെളുത്ത മാർബിളുകളും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

സമ്മർ പാലസ്

ശീഷ് മഹലിനു താഴെയായി സമ്മർ പാലസ് സ്ഥിതിചെയ്യുന്നു. ലാഹോർ കോട്ടയിലെ ഭരണാധികാരികളുടെ വേനൽക്കാല വസതിയായിരുന്ന ഈ കെട്ടിടത്തിൽ ധാരാളം വെന്റിലേഷൻ സൗകര്യങ്ങളുണ്ട്. രവി നദിയിലെ ജലം കടന്നുപോകുന്നതിനുള്ള സംവിധാനവും ജലധാരകളും ഈ കെട്ടിടത്തിന്റെ കുളിർമ്മ നിലനിർത്തുന്നു.

ഖിലാവത്ത് ഘാന

1633-ൽ അന്തപ്പുരത്തിലെ സ്ത്രീകൾക്കായി ഷാജഹാൻ നിർമ്മിച്ച കെട്ടിടമാണ് ഖിലാവത്ത് ഘാന.

മറ്റു കെട്ടിടങ്ങൾ

കലാ ബുർജ്, ലാൽ ബുർജ്, ദിവാൻ-ഇ-ഖാസ്, ദിവാൻ-ഇ-ആം, മോത്തി മസ്ജിദ് എന്നിങ്ങനെ ധാരാളം നിർമ്മിതികൾ ഇവിടെയുണ്ട്. ഇവ കൂടാതെ അക്ബർ ഗേറ്റ്, ആലംഗിരി ഗേറ്റ് എന്നീ കവാടങ്ങളുമുണ്ട്.

കൂടുതൽ വായനയ്ക്ക്

  • Agha Hussain Hamadani. The Frontier Policy of the Delhi Sultans. Atlantic Publishers. ഐ.എസ്.ബി.എൻ. . 
  • Muhammad Ishtiaq Khan. Lahore Fort. Department of Archaeology & Museums, Government of Pakistan, 1974. 
  • Catherine Blanshard Asher. Architecture of Mughal India. Cambridge University Press. ഐ.എസ്.ബി.എൻ. . 
  • Nazir Ahmad Chaudhry. Lahore Fort: A Witness to History. Sang-e-Meel Publications. ഐ.എസ്.ബി.എൻ. . 
  • A. S. Bhalla. Monuments, Power and Poverty in India: From Ashoka to the Raj. I.B.Tauris. ഐ.എസ്.ബി.എൻ. . 
  • Ebba Koch. Mughal Architecture: An Outline of Its History and Development. Prestel. ഐ.എസ്.ബി.എൻ. . 
  • Ahmed Nabi Khan. Studies in Islamic Archaeology of Pakistan. Sang-e-Meel Publications. ഐ.എസ്.ബി.എൻ. . 
  • Pran Neville. Lahore : A Sentimental Journey. Penguin Books. ഐ.എസ്.ബി.എൻ. . 

പുറംകണ്ണികൾ

Post a comment
Tips & Hints
Arrange By:
Ayeshah Alam Khan
19 November 2011
Be sure to pay a little extra and get a guide... you can pay extra and get into places that usually are not open to the public... its a scam I'm sure but worth the few extra bucks
Hozzi Khan
18 April 2013
Badshahi Mosque is the biggest Mosque of the World...........:)
Load more comments
foursquare.com
Location
Map
Address

0.3km from Data Darbar Rd, Walled City, Lahore, Punjab, പാകിസ്ഥാൻ

Get directions
Open hours
Mon-Sun 8:30 AM–5:00 PM
References

Lahore Fort on Foursquare

ലാഹോർ കോട്ട on Facebook

Hotels nearby

See all hotels See all
Pearl Continental Lahore

starting $161

Luxus Grand Hotel

starting $95

Hotel One The Mall Lahore

starting $72

GRAND MILLENNIUM HOTEL LAHORE

starting $35

The Residency Hotel

starting $90

Safari hotel

starting $37

Recommended sights nearby

See all See all
Add to wishlist
I've been here
Visited
Minar-e-Pakistan
പാക്കിസ്ഥാന്‍

Minar-e-Pakistan (اردو: مینار پاکستان) is a tourist attraction, one

Add to wishlist
I've been here
Visited
Naulakha Pavilion
പാക്കിസ്ഥാന്‍

Naulakha Pavilion (اردو: نولکھا) is a tourist attraction, one of th

Add to wishlist
I've been here
Visited
ശീഷ് മഹൽ (ലാഹോർ കോട്ട)
പാക്കിസ്ഥാന്‍

പാകിസ്താനിലെ ലാഹോർ കോട്ടയുടെ ഭാഗമായി സ്ഥിതിചെയ്യുന്ന

Add to wishlist
I've been here
Visited
Data Durbar Complex
പാക്കിസ്ഥാന്‍

Data Durbar Complex (اردو: داتا دربار) is a tourist attraction,

Add to wishlist
I've been here
Visited
Lahore Zoo
പാക്കിസ്ഥാന്‍

Lahore Zoo (اردو: لاہور چڑیا گھر) is a tourist attraction, one

Add to wishlist
I've been here
Visited
ഷാലിമാർ പൂന്തോട്ടം, ലാഹോർ
പാക്കിസ്ഥാന്‍

പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഷാലിമാ

Add to wishlist
I've been here
Visited
Moti Masjid (Lahore)
പാക്കിസ്ഥാന്‍

Moti Masjid (Lahore) (اردو: موتی مسجد) is a tourist attraction,

Add to wishlist
I've been here
Visited
വാഗ
പാക്കിസ്ഥാന്‍

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള

Similar tourist attractions

See all See all
Add to wishlist
I've been here
Visited
ആഗ്ര കോട്ട
ഇന്ത്യ

പണി കഴിപ്പിച്ച കോട്ടയാണ്‌ ആഗ്ര കോട്ട. ആഗ

Add to wishlist
I've been here
Visited
ചെങ്കോട്ട
ഇന്ത്യ

രണ്ട്‌ കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മിച്ച ചുവപ്പുകോട

Add to wishlist
I've been here
Visited
ഷാലിമാർ പൂന്തോട്ടം, ലാഹോർ
പാക്കിസ്ഥാന്‍

പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഷാലിമാ

Add to wishlist
I've been here
Visited
Lekh Castle
അസര്‍ബൈജാന്‍

Lekh Castle (Azərbaycan: Löh qalası) is a tourist attraction, one of

Add to wishlist
I've been here
Visited
Kazan Kremlin
റഷ്യ

Kazan Kremlin (Русский: Казанский кремль) is a tourist attraction, o

See all similar places