ടാംഗനിക്ക തടാകം

ആഫ്രിക്കയിലെ ഒരു ശുദ്ധജലതടാകമാണ്‌ ടാംഗനിക്ക തടാകം. ശുദ്ധജലതടാകങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിലും ആഴത്തിന്റെ കാര്യത്തിലും ലോകത്തിൽ രണ്ടാം സ്ഥാനമാണ്‌ ഇതിന്‌ (സൈബീരിയയിലെ ബൈകൽ തടാകത്തിനാണ്‌ ഒന്നാം സ്ഥാനം). ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതടാകമുമാണിത്. ബറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ടാൻസാനിയ, സാംബിയ എന്നീ രാജ്യങ്ങളുടെ കീഴിലാണ്‌ തടാകത്തിന്റെ ഭാഗങ്ങൾ. ഇതിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (45%), ടാൻസാനിയ (41%) എന്നിവയുടെ കീഴിലാണ്‌ കൂടുതൽ ഭാഗങ്ങളും. തടാകത്തിലെ ജലം കോംഗോ നദീവ്യവസ്ഥയിലൂടെ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു.

കിഴക്കൻ തീരത്തുള്ള താൻസാനിയയെ പടിഞ്ഞാറ് ഭാഗത്തുള്ള കോങ്ഗോയിൽ നിന്ന് തങ്കനീക്കാ തടാകം വേർതിരിക്കുന്നു. തടാകത്തിന്റെ ഒരേയൊരു ബഹിർഗമന മാർഗ്ഗം ലുകുഗ നദിയാണ്. ഇത് തടാക ജലത്തെ കോങ്ഗോനദിയിലെത്തിക്കുന്നു. ഇടയ്ക്കിടെ ഈ നദി എക്കൽ നിക്ഷേപത്താൽ അടഞ്ഞുപോകുന്നതിനാൽ തടാകത്തിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക സാധാരണമാണ്.

ജലഗതാഗതത്തിന് വളരെ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ജലാശയങ്ങളിലൊന്നാണ് തങ്കനീക്ക തടാകം. 'ഗ്രേറ്റ് റിഫ്റ്റ്വാലി'യുടെ ആഴം കൂടിയ പടിഞ്ഞാറൻ താഴ്വരയിലാണ് തങ്കനീക്കാ തടാകത്തിന്റെ സ്ഥാനം. കോങ്ഗോയിലെ ആൽബർട്ട് വില്ലി (Albertville), ബുറുണ്ടിയിലെ ബുജുംബുറ (Bujumbura), താൻസാനിയയിലെ കിഗോമ (Kigoma) തുടങ്ങിയവ തങ്കനീക്കാ തടാകത്തിലെ മുഖ്യ തുറമുഖങ്ങളാണ്.

അളവുകൾ

  • നീളം: 676 കിലോമീറ്റർ
  • വീതി: 48-64 കിലോമീറ്റർ
  • വിസ്തീർണം: 32,893 ചതുരശ്ര കിലോമീറ്റർ
  • ആഴം: 1,436 മീറ്റർ

അതിരുകൾ

  • കിഴക്ക്:താൻസാനിയ
  • വടക്ക്:ബുറുണ്ടി
  • തെക്ക്:സാംബിയ
  • പടിഞ്ഞാറ്:സയർ

ചരിത്രം

റിച്ചാർഡ് ബർട്ടൺ, ജോൺ സ്പെക് എന്ന ബ്രിട്ടീഷ് പര്യവേക്ഷകരാണ്‌ തടാകം കണ്ടെത്തിയ ആദ്യത്തെ പാശ്ചാത്യർ. 1858-ലായിരുന്നു ഇത്. നൈൽ നദിയുടെ ഉദ്ഭവം തിരയുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. പര്യവേക്ഷണം തുടർന്ന സ്പെക് നൈൽ നദിയുടെ യഥാർഥ പ്രഭവകേന്ദ്രമായ വിക്റ്റോറിയ തടാകം പിന്നീട് കണ്ടെത്തുകയുണ്ടായി.

ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ തടാകം പൂർണ്ണമായും ജർമ്മൻ സേനയുടെ കീഴിലായിരുന്നു. രണ്ട് പ്രധാന യുദ്ധങ്ങളിലൂടെയാണ്‌ സഖ്യശക്തികൾ തടാകത്തിന്റെ നിയന്ത്രണം നേടിയത്. 1965-ൽ തടാകത്തിന്റെ പടിഞ്ഞാറൻ തീരം ചെ ഗുവേര ഗറില്ലാ പോരാളികളെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചു. ഭരണം കൈക്കലാക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിലും ലക്ഷ്യം നേടാനാവാതെ അവർക്ക് പിൻതിരിയേണ്ടി വന്നു.

19-ആം ശതകം മുഴുവൻ തങ്കനീക്കയുടെ തീരപ്രദേശം അറബികളായ അടിമക്കച്ചവടക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ജോൺസ്പേക് (John Speke), റിച്ചാർഡ് ബർടൺ (Richard Burton) എന്നീ ബ്രിട്ടിഷ് പര്യവേക്ഷകരാണ് തങ്കനീക്കാ തടാകക്കരയിൽ 1858-ൽ ആദ്യമായെത്തിയ യൂറോപ്യന്മാർ. ആഫ്രിക്കൻ പര്യവേക്ഷണത്തിനു പുറപ്പെട്ട ഡേവിഡ് ലിവിങ്സ്റ്റനെ കാണാതായതിനെത്തുടർന്ന് തെരച്ചിലേറ്റെടുത്ത ഹെന്റി മോർട്ടൻ സ്റ്റാൻലി തങ്കനീക്കാ തടാകത്തിന്റെ കിഴക്കേക്കരയുള്ള ഉജീജിനിയിൽ വച്ചാണ് 1871-ൽ അദ്ദേഹത്തെ കണ്ടെത്തിയത്.

ജീവജാലങ്ങൾ

250 ജാതി സിക്ലിഡ് മത്സ്യങ്ങളും 150 ജാതി മറ്റു മത്സ്യങ്ങളും തടാകത്തിലുണ്ട്. 180 മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിലാണ്‌ ഇവയിലധികവും ജീവിക്കുന്നത്. പരിണാമശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളിന്‌ സഹായിക്കുന്ന പ്രധാന ജൈവവിഭവമാണ്‌ ടാംഗനിക്ക തടാകം. വൈവിധ്യമാർന്ന മത്സ്യസമ്പത്തിനു പുറമേ നീർക്കുതിര, മുതലകൾ തുടങ്ങിയ ജീവികളുടേയും ആവാസകേന്ദ്രമാണ് ഈ തടാകം.

Listed in the following categories:
ഒരു അഭിപ്രായം പോസ്റ്റുചെയ്യുക
നുറുങ്ങുകളും സൂചനകളും
പ്രകാരം ക്രമീകരിക്കുക:
ടാംഗനിക്ക തടാകം നായി ഇതുവരെ നുറുങ്ങുകളോ സൂചനകളോ ഇല്ല. സഹയാത്രികർക്കായി ഉപയോഗപ്രദമായ വിവരങ്ങൾ‌ പോസ്റ്റുചെയ്യുന്ന ആദ്യത്തെയാളായിരിക്കാം നിങ്ങൾ‌? :)

സമീപത്തുള്ള ഹോട്ടലുകൾ

എല്ലാ ഹോട്ടലുകളും കാണുക എല്ലാം കാണൂ
Le Panoramique Hotel by Celexon

ആരംഭിക്കുന്നു $130

Roca Golf Hotel

ആരംഭിക്കുന്നു $140

Best Outlook Hotel

ആരംഭിക്കുന്നു $80

Goodlife Residence

ആരംഭിക്കുന്നു $65

Aparthotel Jardin Tropical

ആരംഭിക്കുന്നു $75

Mount Zion Hotel

ആരംഭിക്കുന്നു $85

സമീപത്തുള്ള ശുപാർശിത കാഴ്ചകൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Livingstone–Stanley Monument

The Livingstone–Stanley Monument at Mugere in Burundi is 12 km so

സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ

എല്ലാം കാണൂ എല്ലാം കാണൂ
ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Jökulsárlón

Jökulsárlón is the best known and the largest of a number of gl

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Lake Pukaki

Lake Pukaki is the largest of three roughly parallel alpine lakes

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Minnewater

Minnewater or Love Lake is a lake in the center of Bruges, Belgium

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Meiktila Lake

Lake Meiktila (Burmese: မိတ္ထီလာကန် ]) is a lake located near Meiktila

ആഗ്രഹപ്പട്ടികയിലേക്ക് ചേർക്കുക
ഞാൻ ഇവിടെയുണ്ട്
സന്ദർശിച്ചു
Dique do Tororó

O Dique do Tororó é o único manancial natural da cidade de Sa

സമാനമായ എല്ലാ സ്ഥലങ്ങളും കാണുക